കൊവിഡ് കാലത്തെ ഹൃദയം തൊടുന്ന കാഴ്ച; ശ്രദ്ധനേടി ഡോക്ടർ പങ്കുവെച്ച ചിത്രം
കൊവിഡ് രണ്ടാം തരംഗത്തിൽ വല്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യം. അടിയന്തിര ആവശ്യങ്ങൾ പോലും നിർവഹിക്കാനാകാത്ത വിധം വിഷമ ഘട്ടത്തിലാണ് പല സംസ്ഥാനങ്ങളും. അതിനിടയിൽ ആരോഗ്യപ്രവർത്തകരുടെ കഷ്ടപ്പാടുകൾ പലരും വിസ്മൃതിയിലേക്ക് തള്ളിവിടുകയാണ്. മണിക്കൂറുകളോളം പിപിഇ കിറ്റുകൾ ധരിച്ച് ഡോക്ടർമാരും മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധരും കഴിഞ്ഞ ഒരു വർഷമായി മഹാമാരിക്കെതിരെ കടുത്ത പോരാട്ടത്തിലാണ്.
ആ പോരാട്ടത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേർക്കാഴ്ച പങ്കുവയ്ക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഒരു ഡോക്ടർ . ചിത്രങ്ങളിലൂടെയാണ് നൊമ്പരപ്പെടുത്തുന്ന അവസ്ഥ ഡോക്ടർ സോഹിൽ മക്വാന പങ്കുവെച്ചത്. പിപിഇ കിറ്റ് അഴിക്കുമ്പോൾ വിയർപ്പിൽ കുളിച്ച് നിൽക്കുകയാണ് ഡോക്ടർ ചിത്രത്തിൽ. അസുഖകരമായ പിപിഇ കിറ്റുകൾ ധരിച്ച് ഡോക്ടർമാരും മറ്റ് ആരോഗ്യ സംരക്ഷണ വിദഗ്ധരും ഇടവേളകളില്ലതെ പ്രവർത്തിക്കുന്നതിന്റെ നേർക്കാഴ്ചയാണ് ചിത്രം സൂചിപ്പിക്കുന്നത്.
Proud to serve the nation pic.twitter.com/xwyGSax39y
— Dr_sohil (@DrSohil) April 28, 2021
ചിത്രത്തിന്റെ ഒരു ഭാഗത്ത് ഡോ. മക്വാന പിപിഇ കിറ്റ് ധരിച്ച് നിൽക്കുന്നു. മറ്റൊന്നിൽ വിയർപ്പിൽ കുളിച്ച് നിൽക്കുകയാണ്. പ്രതിസന്ധികൾക്കിടയിലും, ഈ ശ്രമകരമായ സമയങ്ങളിൽ രാഷ്ട്രത്തെ സേവിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
Story highlights- In Viral Photo, Doctor Shares After-Effects Of Wearing PPE Suits