വിട്ടൊഴിയാതെ കൊവിഡ്: 24 മണിക്കൂറിനിടെ 2,08,921 കൊവിഡ് കേസുകൾ, 4157 മരണം
രാജ്യത്തെ വിട്ടൊഴിയാതെ കൊവിഡ്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടക്കുന്നുണ്ടെങ്കിലും രോഗം പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 2,08,921 കൊവിഡ് കേസുകയാണ് റിപ്പോർട്ട് ചെയ്തത്. 4157 മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 2,71,57,795 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2,43,50,816 പേര്‍ ഇതിനോടകം രോഗമുക്തരായി. കൊവിഡ് ബാധിച്ച് ഇതുവരെ 3,11,388 പേരാണ് മരണമടഞ്ഞത്. നിലവിൽ രാജ്യത്ത് വിവിധ ഇടങ്ങളിലായി ഉള്ള സജീവ രോഗികളുടെ എണ്ണം 24,95,591 ആണ്.
അതേസമയം കേരളത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത് 29,803 കൊവിഡ് കേസുകളാണ്. മലപ്പുറം 5315, പാലക്കാട് 3285, തിരുവനന്തപുരം 3131, എറണാകുളം 3063, കൊല്ലം 2867, ആലപ്പുഴ 2482, തൃശൂര്‍ 2147, കോഴിക്കോട് 1855, കോട്ടയം 1555, കണ്ണൂര്‍ 1212, പത്തനംതിട്ട 1076, ഇടുക്കി 802, കാസര്‍ഗോഡ് 602, വയനാട് 411 എന്നിങ്ങനേയാണ് ജില്ല തിരിച്ചുള്ള കൊവിഡ് കേസുകൾ.
Read also:വെള്ളത്തെ തൊട്ട് തലോടി താമസിക്കാം; ലോകത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന കടൽവീട് ഒരുങ്ങി
സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,43,028 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.84 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 7731 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 33,397 പേര്‍ രോഗമുക്തി നേടി.
Story Highlights: india reports 208921 new covid-19 cases