രാജ്യത്ത് 24 മണിക്കൂറിനിടെ 2.6 ലക്ഷം പുതിയ കൊവിഡ് കേസുകള്‍; പ്രതിദിന മരണനിരക്കില്‍ വര്‍ധനവ്

ഇന്ത്യയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണനിരക്കിലുണ്ടാകുന്ന വര്‍ധനവ് ആശങ്കയുയര്‍ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്. 4529 പേര്‍ ഇന്നലെ മാത്രം കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടു.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 2,67,334 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തുടര്‍ച്ചയായി മൂന്നാം ദിവസവും മൂന്ന് ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കൊവിഡ് കേസുകള്‍. നേരിയ ആശ്വാസം നല്‍കുന്നതാണ് ഈ കണക്കുകള്‍. രാജ്യത്താകെ ഇതുവരെ 2,54,96,330 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3,89,851 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 32,26,719 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: India reports 2,67,334 new Covid cases