രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; ആശ്വാസം
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി രാജ്യത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് വ്യാപിച്ച കൊവിഡിന്റെ രണ്ടാം തരംഗം കൂടുതല്‍ പ്രതിസന്ധി തീര്‍ത്തു. എന്നാല്‍ പ്രതിദിനം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ വരുന്ന കുറവ് നേരിയ ആശ്വാസം പകരുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,57,72,400 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 3874 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 2,87,122 പേരുടെ ജീവനാണ് ഇതുവരെ രാജ്യത്ത് കൊവിഡ് കവര്‍ന്നത്.
Read more: ഇനി വീട്ടിലിരുന്നും കൊവിഡ് ടെസ്റ്റ് ചെയ്യാം; ടെസ്റ്റ് കിറ്റിന് അംഗീകാരം നല്കി ഐസിഎംആര്‍
അതേസമയം ഇന്നലെ മാത്രം 3,69,077 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളേക്കാള്‍ അധികമാണ് പ്രതിദിനം രോഗമുക്തി നേടുന്നവരുടെ എണ്ണം. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 31,29,878 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.
Story highlights: India reports 2,76,070 new Covid cases