ഇനി വീട്ടിലിരുന്നും കൊവിഡ് ടെസ്റ്റ് ചെയ്യാം; ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കി ഐസിഎംആര്‍

May 20, 2021

ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് ഇനി വീട്ടിലിരുന്ന് കൊവിഡ് ടെസ്റ്റ് ചെയ്യാം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചാണ് ടെസ്റ്റ് കിറ്റിന് അംഗീകാരം നല്‍കിയിരിക്കുന്നത്. റാപ്പിഡ് ആന്റിജന്‍ കിറ്റുകള്‍ ഉപയോഗിച്ച് എങ്ങനെയാണ് പരിശേധനകള്‍ നടത്തേണ്ടത് എന്നതു സംബന്ധിച്ച മാര്‍ഗരേഖയും ഐസിഎംആര്‍ പുറത്തുവിട്ടിട്ടുണ്ട്.

ടെസ്റ്റ് കിറ്റുകള്‍ ഉടന്‍തന്നെ വിപണിയിലെത്തിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. കൊവിഡ് പോസിറ്റീവായിട്ടുള്ള വ്യക്തികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും വീട്ടില്‍ വെച്ചുതന്നെ കൊവിഡ് പരിശോധന നടത്താം. പരിശോധനയില്‍ ഫലം പോസിറ്റീവായാല്‍ മറ്റ് പരിശോധനകളില്ലാതെ ഇവരെ കൊവിഡ് പോസിറ്റീവായി പരിഗണിക്കും. എന്നാല്‍ കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നിട്ടും വീട്ടില്‍ വെച്ചു നടത്തുന്ന പരിശോധനയില്‍ ഫലം നെഗറ്റീവാണ് ലഭിക്കുന്നതെങ്കില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് കൂടി ചെയ്ത് ഫലം സ്ഥിരീകരിക്കേണ്ടതുണ്ട്.

Read more: ഈ അമ്മ ഡോക്ടറാണ് ഒപ്പം ബോഡി ബില്‍ഡറും; പെണ്‍മനസ്സുകള്‍ക്ക് കരുത്ത് പകരുന്ന വേറിട്ട മാതൃക

അതേസമയം മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ടെസ്റ്റ് നടത്താന്‍ സാധിക്കുക. ഈ ആപ്ലിക്കേഷനും ഉടന്‍ പ്രാബല്യത്തില്‍ വരും. ടെസ്റ്റ് സ്ട്രിപ്പിന്റെ ഫോട്ടോ മൊബൈല്‍ഫോണില്‍ സൂക്ഷിക്കണമെന്നും ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ടെസ്റ്റ് റിസള്‍ട്ടുകള്‍ ഐസിഎംആര്‍ സെര്‍വറില്‍ സൂക്ഷിക്കുമെന്നും വ്യക്തമാക്കിയിരിക്കുന്നു.

Story highlights: ICMR issues advisory for COVID-19 home testing using Rapid Antigen Tests