വിട്ടൊഴിയാതെ കൊവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 3.43 ലക്ഷം പുതിയ രോഗികള്‍, 4000 മരണവും
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.43 ലക്ഷം പേര്‍ക്കാണ് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ നാലായിരം കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
രാജ്യത്താകെ ഇതുവരെ 2,40,46,809 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,00,79,599 പേര് രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 37,04,893 പേര് ഇപ്പോഴും ചികിത്സയില്‍ കഴിയുന്നുണ്ട്. 2,62,317 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ ജീവന് നഷ്ടമായത്.
അതേസമയം മഹാരാഷ്ട്രയിലാണ് കഴിഞ്ഞ ദിവസം ഏറ്റവും അധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 42,582 പേര്‍ക്കാണ് 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 39955 പേര്‍ക്ക് കേരളത്തിലും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
Story highlights: India reports 3.43 lakhs new Covid cases