രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല വൈറസ് വ്യാപനം. മാത്രമല്ല കൊവിഡിന്റെ രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയിലാണ് രാജ്യം.
അതേസമയം ഇന്തയില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.29 കോടി കടന്നു. ഇവരില്‍ 37. 15 ലക്ഷം പേര് നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
Read more: പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ആയുഷ് മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന ഏഴ് കാര്യങ്ങള്‍
കഴിഞ്ഞ ഒരു ദിവസത്തിനിടെ 3876 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 2,49,992 പേര്‍ക്കാണ് രാജ്യത്താകെ കൊവിഡ് മൂലം ഇതുവരെ ജീവന് നഷ്ടമായത്. ഇന്നലെ മാത്രം 3,56,082 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട്.
Story highlights: India reports 3,29,942 new Covid cases