രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; 24 മണിക്കൂറിനിടെ 4.12 ലക്ഷം പുതിയ രോഗികള്‍
ഇന്ത്യയില്‍ കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേര്‍ക്കാണ് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇത് ആദ്യമായാണ് രാജ്യത്ത് ഒറ്റദിവസംകൊണ്ട് ഇത്രയധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും.
ഏപ്രില്‍ 30 ന് ശേഷം ഇത് ആദ്യമായാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം നാല് ലക്ഷം കട
ക്കുന്നത്. രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,10,77,410 ആയി ഉയര്‍ന്നു.
Read more: വീടിനടുത്തുള്ള കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ വാട്സ്ആപ്പിലൂടേയും അറിയാം
3,980 കൊവിഡ് മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 23,01,68 പേരാണ് കൊവിഡ് മൂലം രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 1,72,80,844 പേര് രോഗത്തില്‍ നിന്നും മുക്തരായി. 35,66,398 പേര് വിവിധ ഇടങ്ങളിലായി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
Story highlights: India Reports 4,12,26 New Covid Positive Cases