കുറയാതെ കൊവിഡ്: രാജ്യത്ത് 24 മണിക്കൂറിനിടെ 4329 മരണം, ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്
കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാണെങ്കിലും രാജ്യത്തെ രോഗബാധിതരുടെ എണ്ണം വർധിച്ചുവരികയാണ്. കൊവിഡ് രണ്ടാം തരംഗം അതിതീവ്രമായി തന്നെ തുടരുകയാണ്. 2,63,533 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4329 പേർ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. ഇതോടെ രാജ്യത്തെ ആകെ മരണം 2,78,719 ആയി.
2,52,28,996 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗബാധിതരായി കഴിയുന്നത് 33,53,765 പേരാണ്. 4,22,000 പേർ ഇന്നലെ രോഗമുക്തരായി. നിലവിൽ ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം 33.53 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. മഹാരാഷ്ട്രയിൽ മാത്രം ഇന്നലെ 1000 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
കേരളത്തിൽ ഇന്നലെ സ്ഥിരീകരിച്ചത് 21,402 കൊവിഡ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 86,505 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.74 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 87 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6515 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 99,651 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,19,085 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
Story Highlights: India reports highest death rates