മനോഹര നൃത്തച്ചുവടുകളുമായി ഇഷാനി കൃഷ്ണ- വിഡിയോ

സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് നടി അഹാന കൃഷ്ണയും സഹോദരിമാരും. കൃഷ്ണകുമാറിന്റയും സിന്ധുവിന്റെയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്കാണ് എത്തിയത്. കൂട്ടത്തിൽ ദിയ മാത്രമാണ് ഇനിയും അഭിനയലോകത്തേക്ക് എത്താനുള്ളത്. വൺ എന്ന ചിത്രത്തിലൂടെ ഇഷാനി കൃഷ്ണ സുപ്രധാന വേഷത്തിൽ സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. സിനിമയിലേക്ക് എത്തുംമുൻപ് തന്നെ ഇഷാനിക്ക് ഒട്ടേറെ ആരാധകരുമുണ്ട്.
നൃത്തത്തിലും അഗ്രഗണ്യയാണ് ഇഷാനി കൃഷ്ണ. ഇപ്പോഴിതാ, തകർപ്പൻ ചുവടുകളുമായി അമ്പരപ്പിക്കുകയാണ് താരം. മുൻപും ഇഷാനിയുടെ നൃത്തം വളരെയധികം ശ്രദ്ധനേടിയിട്ടുണ്ട്. അടുത്തിടെ സഹോദരിക്കൊപ്പവും ഇഷാനി ചുവടുവെച്ചത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.
Read More: പാളിപ്പോയ ‘റെഡ് വെൽവെറ്റ്’ കേക്ക് പരീക്ഷണവുമായി ഇഷാനി കൃഷ്ണ- രസകരമായ വിഡിയോ
അടുത്തിടെ പാളിപോയൊരു പാചക വിഡിയോയും നടി പങ്കുവെച്ചിരുന്നു. റെഡ് വെൽവെറ്റ് കേക്കാണ് ഇഷാനി ഉണ്ടാക്കിയത്. അതേസമയം, നൃത്തവും വീട്ടുവിശേഷവുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. അഹാനയും സഹോദരിമാരും ചേർന്നുള്ള നൃത്ത വിഡിയോകളും ശ്രദ്ധേയമാകാറുണ്ട്. അഹാനയ്ക്ക് പിന്നാലെ ലൂക്ക എന്ന ചിത്രത്തിൽ ഹൻസിക വേഷമിട്ടിരുന്നു.
Story Highlights- ishaani krishna’s dancing video