ഹിറ്റ് ഗാനത്തിന് ഗംഭീരമായി ചുവടുകള്‍വെച്ച് ഇഷാനി കൃഷ്ണയും സഹോദരിയും

Ishani krishna dancing with sister Diya Krishna

വണ്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റംകുറിച്ച താരമാണ് ഇഷാനി കൃഷ്ണ. സമൂഹമാധ്യമങ്ങളില്‍ സജീവമായ ഇഷാനിയുടെ ഒരു ഡാന്‍സ് വിഡിയോ ശ്രദ്ധ നേടുന്നു. സഹോദരി ദിയക്ക് ഒപ്പമാണ് ഇഷാനിയുടെ നൃത്തം. സൈബര്‍ ഇടങ്ങളില്‍ ഹിറ്റായ ഏയ് റികോ റികോ റികോ എന്ന ഗാനത്തിനാണ് ഇരുവരും ചേര്‍ന്ന് ഗംഭീരമായി ചുവടുകള്‍ വയ്ക്കുന്നത്.

ചലച്ചിത്ര-സീരിയല്‍ താരം കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്രതാരം അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ഇഷാനി. അഹാനയ്‌ക്കൊപ്പം മുമ്പും ഡാന്‍സുമായി ഇഷാനി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. വണ്‍ സിനിമയില്‍ ഇഷാനി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

Read more: രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

അതേസമയം ഇഷാനിയുടെ അരങ്ങേറ്റ ചിത്രമായ വണ്‍-ല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മമ്മൂട്ടിയാണ്.
കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ താരമെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം. സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Ishani krishna dancing with sister Diya Krishna