രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

Thankachan Vithura as Kadathanattu Makkam in Flowers Star Magic

ലോക മലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസികന്‍ കൗണ്ടറുകളും ഗെയിമുകളുടെ ആവേശവുമെല്ലാം പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു. വിസ്മയകരമായ പ്രകടനങ്ങളാണ് ഓരോ താരങ്ങളും സ്റ്റാര്‍ മാജിക് പരിപാടിയില്‍ കാഴ്ചവയ്ക്കുന്നത്. താരങ്ങള്‍ക്ക് ആരാധകരും ഏറെയാണ്.

നിരവധി ആരാധകരുണ്ട് തങ്കച്ചന്‍ വിതുര എന്ന താരത്തിനും. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്.

Read more: കാലുകകളില്ല; ജിംനാസ്റ്റിക്‌സില്‍ വിസ്മയിപ്പിക്കുന്ന എട്ട് വയസ്സുകാരി: പ്രചേദനം ഈ ജീവിതം

കടത്തനാട്ട് മാക്കം എന്ന കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ സ്റ്റാര്‍ മാജിക് വേദിയിലെത്തിയ തങ്കച്ചന്റെ പ്രകടനം അതിഗംഭീരമാണ്. രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുങ്ങി വേദിയില്‍. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു. ഇതുതന്നെയാണ് തങ്കച്ചന്‍ വിതുര എന്ന കഥാപാത്രത്തെ ഇത്രമേല്‍ ജനസ്വീകാര്യനാക്കിയതും.

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി.

Story highlights: Thankachan Vithura  as Kadathanattu Makkam in Flowers Star Magic