യൂക്കലേലയില്‍ താളംപിടിച്ച് ഹിന്ദി ഗാനം പാടി ഇഷാനി കൃഷ്ണ

May 19, 2021
Ishani Krishna singing Hindi song in Ukulele

വണ്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റംകുറിച്ച താരമാണ് ഇഷാനി കൃഷ്ണ. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ നൃത്ത വിഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോഴിതാ യൂക്കലേല എന്ന സംഗീതോപകരണത്തില്‍ ആദ്യമായി താളംപിടിച്ച് ഗാനം ആലപിക്കുന്നതിന്റെ വിഡിയോയും താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ചലച്ചിത്ര-സീരിയല്‍ താരം കൃഷ്ണകുമാറിന്റെ മകളും ചലച്ചിത്രതാരം അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ഇഷാനി. അഹാനയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം നൃത്ത വിഡിയോയുമായി ഇഷാനി സമൂഹമാധ്യമങ്ങളില്‍ കൈയടി നേടിയിട്ടുണ്ട്. വണ്‍ സിനിമയില്‍ ഇഷാനി അവതരിപ്പിച്ച കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.

Read more: ‘ഇന്നച്ചാ ഇന്നച്ചാ ഡോണ്ട്-വറി ഇന്നച്ചാ…’; ഇന്നസെന്റിന് കുട്ടിപ്പാട്ടുകാരുടെ പാട്ടുസമ്മാനം

അതേസമയം ഇഷാനിയുടെ അരങ്ങേറ്റ ചിത്രമായ വണ്‍-ല്‍ കേന്ദ്ര കഥാപാത്രമായെത്തിയ മമ്മൂട്ടിയാണ്. കേരളത്തിന്റെ മുഖ്യമന്ത്രിയായാണ് ചിത്രത്തില്‍ താരമെത്തുന്നത്. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മികച്ച പ്രേക്ഷക സ്വീകാര്യതയും നേടിയിരുന്നു ചിത്രം. സന്തോഷ് വിശ്വനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്.

Story highlights: Ishani Krishna singing Hindi song in Ukulele