‘ഇന്നച്ചാ ഇന്നച്ചാ ഡോണ്ട്-വറി ഇന്നച്ചാ…’; ഇന്നസെന്റിന് കുട്ടിപ്പാട്ടുകാരുടെ പാട്ടുസമ്മാനം

May 19, 2021
Top singers special song for actor Innocent

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയം ഒരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. അതിഗംഭീരമായ ആലാപനമാധുര്യംകൊണ്ട് അതിശയിപ്പിക്കുന്നു കുട്ടിപ്പാട്ടുകാര്‍. ആദ്യ സീസണിന് പിന്നാലെ ആരംഭിച്ച ടോപ് സിംഗര്‍ 2- ലെ ഗായകപ്രതിഭകള്‍ ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുന്നു. ഫ്‌ളവോഴ്‌സ് ടോപ് സിംഗറിന്റെ ഭാഗമായ ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റും പ്രേക്ഷകര്‍ക്ക് മനോഹരമായ അസ്വാദന വസന്തമാണ് സമ്മാനിക്കുന്നത്.

ചലച്ചിത്രതാരങ്ങളും ഗായകരംഗത്തെ പ്രമുഖരുമെല്ലാം ഫ്ളവേഴ്സ് ടോപ് സിംഗര്‍ സ്റ്റാര്‍ നൈറ്റിന്‍റെ മാറ്റുകൂട്ടുന്നു. സ്റ്റാര്‍ നൈറ്റില്‍ മലയാളികളുടെ പ്രിയതാരം ഇന്നസെന്‍റും അതിഥിയായി എത്തിയിട്ടുണ്ട്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍ ചേര്‍ന്ന് വളരെ മനോഹരമായൊരു പാട്ട് ഇന്നസെന്‍റിന് സമ്മാനിക്കുകയും ചെയ്തു.

Read more: ദൃശ്യം സിനിമയ്ക്ക് ഒരു കോമഡി വേർഷൻ- രസകരമായ വിഡിയോ

മുസ്തഫ മുസ്തഫ ഡോണ്ട് വറി മുസ്തഫ എന്ന ഗാനത്തിന്‍റെ ട്യൂണില്‍ വേറിട്ടൊരു ഗാനം ഇന്നസെന്‍റിന് വേണ്ടി കുരുന്ന് ഗായകര്‍ പാടി. ഈ പാട്ട് സമ്മാനം ഇന്നസെന്‍റ് ഹൃദയപൂര്‍വ്വം സ്വീകരിക്കുകയും ചെയ്തു.

Story highlights: Top singers special song for actor Innocent