മലയാളികളുടെ ഹിറ്റ് ഗാനത്തിന് ഗംഭീരമായി ചുവടുവെച്ച് ‘വൈറല്‍ കുട്ടിഡോക്ടര്‍മാര്‍’

Janaki and Naveen dancing in Flowers Star Magic

ആശുപത്രിയുടെ പശ്ചാതലത്തില്‍ റാസ്പുടിന്‍ ഗാനത്തിന് ചുവടുവെച്ച് സൈബര്‍ ഇടങ്ങളില്‍ താരമായവരാണ് ജാനകിയും നവീനും. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ഇവരുടെ നൃത്തവിഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് സൈബര്‍ ഇടങ്ങളില്‍ വൈറലായത്.

ലോകമലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലും വൈറല്‍ കുട്ടിഡോക്ടര്‍മാര്‍ അതിഥികളായെത്തി. അതിഗംഭീരമായ നൃത്തച്ചുവടുകള്‍ക്കൊണ്ട് സ്റ്റാര്‍ മാജിക് വേദിയിലും ഇവര്‍ വിസ്മയങ്ങള്‍ തീര്‍ത്തു.

Read more: മീനാക്ഷിയുടെ നടപ്പിന് രസികന്‍ അനുകരണവുമായി എം ജി ശ്രീകുമാര്‍: വിഡിയോ

മലയാളികളുടെ ഹിറ്റ് ഗാനമായ നിറനാഴി പൊന്നില്‍ എന്ന പാട്ടിന്റെ ചെറിയൊരു ഭാഗത്തിനാണ് ഇരുവരും ചേര്‍ന്ന് ചുവടുകള്‍ വെച്ചത്. വല്യേട്ടന്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. മോഹന്‍ സിതാര സംഗീതം പകര്‍ന്നിരിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികള്‍. എം ജി ശ്രീകുമാര്‍ ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Story highlights: Janaki and Naveen dancing in Flowers Star Magic