മീനാക്ഷിയുടെ നടപ്പിന് രസികന്‍ അനുകരണവുമായി എം ജി ശ്രീകുമാര്‍: വിഡിയോ

MG Sreekumar imitating Meenakshi's walking style in Flowers Top Singer

ലോകമലയാളികള്‍ക്ക് പാട്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗര്‍. കുരുന്ന് ഗായകര്‍ അണിനിരക്കുന്ന ടോപ് സിംഗര്‍ സീണ്‍ രണ്ടിനും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നതും. കുട്ടിപ്പാട്ടുകാര്‍ ഓരോ എപ്പിസോഡിലും ആലാപന മാധുര്യം കൊണ്ട് കാഴ്ചക്കാരെ അതിശയിപ്പിക്കുന്നു. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരെപ്പോലെ തന്നെ മലയാള മനസ്സുകള്‍ കീഴടക്കി അവതാരക മീനാക്ഷിയും.

നിഷ്‌കളങ്കത നിറഞ്ഞ ചിരികൊണ്ടും സംസാരരീതികൊണ്ടുമെല്ലാം പാട്ടുവേദിയില്‍ നിറഞ്ഞു നില്‍ക്കുന്നു മീനാക്ഷി. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മീനാക്ഷിയുടെ രസകരമായ ഒരു വിഡിയോ. ടോപ് സിംഗര്‍ വേദിയിലെ താരത്തിന്റെ നടപ്പാണ് ഈ വിഡിയോയിലെ പ്രധാന ആകര്‍ഷണം.

Read more: രസികന്‍ കൗണ്ടറുകളുടെ അങ്കക്കളരിയൊരുക്കി ഈ ‘കടത്തനാട്ട് മാക്കം’: വിഡിയോ

അതേസമയം കുട്ടിത്താരത്തിന്റെ നടപ്പിനെ രസകരമായ രീതിയില്‍ എം ജി ശ്രീകുമാര്‍ അനുകരിക്കുന്നതും വിഡിയോയില്‍ കാണാം. രസകരമായ അനുകരണം കണ്ട് ‘ഇങ്ങനെയാണോ ഞാന്‍ നടക്കുന്നത്’ എന്ന് ചോദിക്കുന്നുണ്ട് മീനാക്ഷി. മാത്രമല്ല നിറഞ്ഞു ചിരിക്കുകയും ചെയ്യുന്നു.

Story highlights: MG Sreekumar imitating Meenakshi’s walking style in Flowers Top Singer