‘ഇതല്ലേ കട്ട ഹീറോയിസം’- 170 രൂപയുമായി സൈക്കിളിൽ ഇന്ത്യ ചുറ്റിയ യുവാവിനെ തേടി ജീത്തു ജോസഫ്
യാത്ര മിക്ക ആളുകളുടെയും സ്വപ്നമാണ്. എന്നാൽ അത് സാക്ഷാത്കരിക്കാൻ പലർക്കും സാധിക്കാറില്ല. സാഹചര്യങ്ങളും സാമ്പത്തികവുമെല്ലാം ഒരുപോലെ ഉള്ള സമയത്ത് യാത്ര പോകാൻ പദ്ധതിയിട്ട് നീണ്ടുപോയ ഒട്ടേറെ ആളുകളുണ്ട്. എന്നാൽ വെറും 170 രൂപയുമായി ഇന്ത്യ മുഴുവൻ ചുറ്റിക്കറങ്ങി എത്തിയിരിക്കുകയാണ് തൃശൂർ സ്വദേശിയായ നിധിൻ എന്ന ഇരുപത്തിമൂന്നുകാരൻ. ഇപ്പോഴിതാ, നിധിൻ മാളിയേക്കൽ എന്ന ഈ ചെറുപ്പക്കാരനെ അന്വേഷിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. ‘ഇതല്ലേ കട്ട ഹീറോയിസം? ഈ പയ്യന്റെ ഫോൺ നമ്പർ ആർക്കെങ്കിലും അറിയാമോ എന്ന് ചോദിച്ചുകൊണ്ടാണ് ജിത്തു ജോസഫ് നിധിന്റെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
170 രൂപയുമായി ഒരു പഴയ സാധാരണ സൈക്കിളിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങിയ നിധിൻ മുൻപ് ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരുന്നു. യാത്ര വിജയകരമായി പൂർത്തിയാക്കി തൃശൂർ മടങ്ങിയെത്തിയ നിധിന്റെ വിഡിയോയാണ് ശ്രദ്ധേയമാകുന്നത്. സഹോദരന്റെ ഒരു സൈക്കിളുമായാണ് നിധിൻ യാത്ര ആരംഭിച്ചത്. യാത്രഇക്കായി പണം കണ്ടെത്താൻ കയ്യിൽ ഒരു മണ്ണെണ്ണ സ്റ്റവ് ആയിരുന്നു ഉണ്ടായിരുന്നത്. പോകുന്ന വഴിയിൽ ചായ വിറ്റാണ് വഴിച്ചിലവുകൾക്ക് തുക കണ്ടെത്തിയത്. 17 സംസ്ഥാനങ്ങളാണ് സൈക്കിളിൽ നിധിൻ താണ്ടിയത്.
Read More: മീനാക്ഷിയുടെ നടപ്പിന് രസികന്‍ അനുകരണവുമായി എം ജി ശ്രീകുമാര്‍: വിഡിയോ
യാത്ര ആരംഭിക്കുമ്പോൾ മണ്ണെണ്ണ സ്റ്റവ് ആയിരുന്നുവെങ്കിലും വഴിനീളെ ഇദ്ദേഹത്തിന് സഹായങ്ങൾ ലഭിച്ചു. കാസർഗോഡ് സ്വദേശിയാണ് സൈക്കിളിനായി ഹെൽമറ്റ് നൽകിയത്. ചിലർ സൈക്കിൾ പമ്പും ഫ്ലാസ്കും നൽകി. ഡൽഹിയിൽ എത്തിയപ്പോൾ അവിടെ ഒരു മലയാളി ഒരു ഡീസൽ സ്റ്റവ് ആണ് സമ്മാനിച്ചത്. സിനിമയാണ് നിധിന്റെ സ്വപ്നം. ജീത്തു ജോസഫിലൂടെ നിധിന്റെ സ്വപ്നം സാക്ഷാത്കരിക്കപെടുമോ എന്ന കത്തിരിപ്പിലാണ് മലയാളികൾ.
Story highlights- jeethu josaph about Nidhin MR who cycled around india