കേന്ദ്ര കഥാപാത്രമായി ജോജു ജോര്‍ജ്; പീസ് സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

May 31, 2021
Joju George Peace title poster

അഭിനയ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ ജോജു ജോര്‍ജ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പീസ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

നവാഗതനായ സന്‍ഫീര്‍ കെ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. സഫര്‍ സനല്‍, രമേഷ് ഗിരിജ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ‘കള’യെ പ്രശംസിച്ച് സംവിധായകന്‍ മുരളി ഗോപി

നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അന്തരിച്ച നടന്‍ അനില്‍ നെടുമങ്ങാട് അവസാനമായി അഭിനയിച്ച ചിത്രംകൂടിയാണ് പീസ്. സിദ്ദിഖ്, വിജിലേഷ്, ആശ ശരത്ത്, അതിഥി രവി, ഷാലു റഹീം, മാമുക്കോയ, രമ്യ നമ്പീശന്‍, പൗളി വിത്സന്‍, അര്‍ജുന്‍ സിങ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Story highlights: Joju George Peace title poster