‘ഇത് ആഘോഷിക്കാനുള്ള സമയമല്ല’; ആര്‍ആര്‍ആര്‍-ന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ജൂനിയര്‍ എന്‍ടിആര്‍

May 20, 2021
Jr NTR shares RRR new poster on his birthday

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ശ്രദ്ധ നേടുകയാണ് ചിത്രത്തില്‍ ജീനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പുതിയ പോസ്റ്റര്‍. താരത്തിന്റെ പിറന്നാളിനോട് അുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയത്. അതേസമയം ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നും എല്ലാവരും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വീട്ടിലിരിക്കണമെന്നും ജൂനിയര്‍ എന്‍ടിആര്‍ ഓര്‍മ്മപ്പെടുത്തുന്നു.

അതേസമയം ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയാണ് എത്തുന്നത്. അല്ലൂരി സീതരാമ രാജു എന്ന കഥാപാത്രത്തെയാണ് രാം ചരണ്‍ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും ഇഴചേര്‍ത്താണ് ആര്‍.ആര്‍.ആര്‍ ഒരുങ്ങുന്നത്. കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രത്തിന്റെ പ്രമേയം.

Read more: മത്സരിച്ച് പാടി പാട്ടുവേദിയിലെ കുട്ടികുറുമ്പികൾ; ക്യൂട്ട്നെസ് നിറച്ചൊരു കുസൃതിപ്പാട്ട്

രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. അലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്ഡസണ്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.

300 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ബിഹഗ്ബജറ്റ് ചിത്രംകൂടിയാണ് ആര്‍.ആര്‍ആര്‍. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, നിത്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി. വിജയേന്ദ്രപ്രസാദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡി വി വി ധനയ്യയാണ് ചിത്രത്തിന്റെ നിര്‍മാണം. പൂര്‍ണമായും സാങ്കല്‍പിക കഥയാണെങ്കിലും രണ്ട് യഥാര്‍ത്ഥ പോരാളികളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Story highlights: Jr NTR shares RRR new poster on his birthday