മത്സരിച്ച് പാടി പാട്ടുവേദിയിലെ കുട്ടികുറുമ്പികൾ; ക്യൂട്ട്നെസ് നിറച്ചൊരു കുസൃതിപ്പാട്ട്

May 20, 2021
top singer

ആലാപനമാധുര്യം കൊണ്ടും കുട്ടികുറുമ്പുകളുടെ കുസൃതികൾ കൊണ്ടും അനുഗ്രഹീതമാണ് ടോപ് സിംഗർ. ഇപ്പോഴിതാ പാട്ട് വേദിയെ കൂടുതൽ സുന്ദരമാക്കുകയാണ് ഒരു കൂട്ടം കുരുന്നുകൾ. ദേവിക, വന്ദിത, സെബ എന്ന കുഞ്ഞുഗായകരാണ് ഇത്തവണ അതിമനോഹരമായ പാട്ടുമായെത്തി ടോപ് സിംഗർ വേദിയിൽ ആഹ്ലാദം നിറച്ചത്.

‘കാക്ക പൂച്ച കൊക്കരക്കോഴി വാ…’ എന്ന രസകരമായ ഗാനമാണ് ഇത്തവണ ഈ കുരുന്നുകൾ ചേർന്ന് ആസ്വദിച്ച് പാടിയത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ബിച്ചു തിരുമലയുടെ വരികൾക്ക് ഇളയരാജ സംഗീതം നൽകി മിൻമിനി ആലപിച്ച ഗാനമാണിത്. വളരെ രസകരമായ ഈ ഗാനം അതിസുന്ദരമായാണ് പാട്ടു വേദിയിൽ ഈ കുരുന്നുകൾ ചേർന്ന് ആലപിച്ചത്.

Read also:സോഷ്യൽ ഇടങ്ങളിൽ ഹിറ്റായി ഒരു ഹൈടെക്ക് കരിക്കിൻ വെള്ളം; ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി വിഡിയോ

പാട്ടിനൊപ്പം എം ജി ശ്രീകുമാറും ഇന്നസെന്റും ചേർന്നുള്ള കൗണ്ടറുകളും തമാശകളുമായി മനോഹരമായ ചിരി പാട്ടു വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlights: kaakka poocha song top singer