അച്ഛനെപ്പോലെ മകൻ; ചിത്രം പങ്കുവെച്ച് കൈലാസ് മേനോൻ

May 20, 2021

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. ചുരുങ്ങിയ കാലംകൊണ്ട് ഒട്ടേറെ മനോഹരമായ ഗാനങ്ങൾ കൈലാസ് മേനോൻ സമ്മാനിച്ചു. പാട്ടുവിശേഷങ്ങളൊക്കെ പതിവായി പങ്കുവയ്ക്കുന്ന കൈലാസ് മേനോന്റെ ഫേസ്ബുക്ക് പേജിൽ ഇപ്പോൾ നിറയുന്നത് മകന്റെ വിശേഷങ്ങളാണ്. മകൻ സമന്യു രുദ്ര പിറന്നതോടെ കൈലാസ് ചിത്രങ്ങളും വിഡിയോയുമായി നിരവധി വിശേഷങ്ങളാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, മകന്റെ ചിത്രത്തിനൊപ്പം തന്റെ ചെറുപ്പകാല ചിത്രം ചേർത്ത് പങ്കുവെച്ചിരിക്കുകയാണ് കൈലാസ് മേനോൻ.

ചുരുക്കം ഗാനങ്ങൾക്ക് മാത്രമേ ഈണം പകർന്നിട്ടുള്ളെങ്കിലും മലയാളികളുടെ ഇഷ്ടം നേടിയ സംഗീത സംവിധായകനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന ചിത്രത്തിലെ ‘ജീവംശമായി..’ എന്ന ഗാനത്തിൽ ആരംഭിച്ച സംഗീത യാത്ര ‘അലരെ..’ എന്ന ഗാനത്തിൽ എത്തിനിൽക്കുന്നു. 

Read More: ദ ഫാമിലി മാൻ രണ്ടാം ഭാഗം വരുന്നു; ആകാംഷ നിറച്ച് ട്രെയ്‌ലർ

ആറുമാസം പ്രായമായ മകന്റെ കളി ചിരികളും വിശേഷങ്ങളുമെല്ലാം കൈലാസ് പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മകന്റെ ചോറൂണിന്റെ വിഡിയോയും കൈലാസ് മേനോൻ പങ്കുവെച്ചിരുന്നു. കൈലാസ് മേനോന്റെ ഭാര്യ അന്നപൂർണ്ണയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അവതാരകയായി ടെലിവിഷൻ സ്‌ക്രീനിൽ സജീവമായിരുന്ന അന്നപൂർണ്ണ അഡ്വക്കേറ്റ് ആണ്. അതേസമയം, ഇനി ആസിഫ് അലി നായകനാകുന്ന ചിത്രം കൊത്ത്, ടൊവിനോയുടെ സിനിമ ‘വാശി’, സൗബിന്റെ ‘കള്ളൻ ഡിസൂസ’ തുടങ്ങിയ ചിത്രങ്ങൾക്കാണ് കൈലാസ് സംഗീതമൊരുക്കുന്നത്.

Story highlights- kailas menon sharing childhood photo