മകൻ പകർത്തിയ ചിത്രങ്ങൾ; ജയറാമിന്റെ ഫോട്ടോഗ്രാഫറായി കാളിദാസ്
മഹാമാരി വളരെ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യത്തിൻറെ പല ഭാഗങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും ലോക്ക്ഡൗൺ ആണ്. ഷൂട്ടിങ്ങുകളും മുടങ്ങിയ സാഹചര്യത്തിൽ അഭിനേതാക്കളും വീട്ടിൽ തന്നെ സമയം ചിലവഴിക്കുകയാണ്. ഇപ്പോഴിതാ, ലോക്ക്ഡൗൺ കാലം ചെന്നൈയിലെ വീട്ടിൽ വേറിട്ട രീതിയിലാണ് ജയറാമും കാളിദാസും ചിലവഴിക്കുന്നത്.
അച്ഛൻ ജയറാമിന്റെ ഫോട്ടോഗ്രാഫറായി മാറിയിരിക്കുകയാണ് ലോക്ക്ഡൗൺ കാലത്ത് കാളിദാസ്. മനോഹരമായ ചിത്രങ്ങൾ പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ പോലെ പകർത്തുകയാണ് കാളിദാസ്. ചിത്രങ്ങൾ ജയറാമും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
അച്ഛൻ ജയറാമിനൊപ്പം അഭിനയിച്ചുകൊണ്ടാണ് കാളിദാസ് അഭിനയലോകത്തേക്ക് എത്തിയത്. 2000ൽ പുറത്തിറങ്ങിയ ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയിൽ അച്ഛനും മകനുമായിത്തന്നെ അഭിനയിച്ചാണ് കാളിദാസ് തുടക്കമിട്ടത്. പിന്നീട് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും അച്ഛനൊപ്പം വേഷമിട്ടു. സിനിമയിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും നേടിയിരുന്നു.
അടുത്തിടെ പുറത്തിറങ്ങിയ ‘പുത്തം പുതുകാലൈ’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
‘നമോ’, ‘രാധേ ശ്യാം’, ‘സർക്കാരു വാരി പാട്ട’, ‘പൊന്നിയിൻ സെൽവൻ’ എന്നീ ചിത്രങ്ങളാണ് ജയറാമിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ജാക്ക് ആൻഡ് ജിൽ ആണ് കാളിദാസിന്റെ പുതിയ ചിത്രം.
Story highlights- Kalidas Jayaram turns photographer for father