ഡെയ്‌സിക്ക് വേണ്ടി നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം; സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളുമായി പ്രിയങ്കരി

May 27, 2021
Priyankari new serial on Flowers T V

സംപ്രേക്ഷണം ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയിരിക്കുകയാണ് പ്രിയങ്കരി എന്ന ചലച്ചിത്ര പരമ്പര. ഫ്‌ളവേഴ്‌സ് ടിവിയില്‍ എല്ലാം ദിവസവും രാത്രി ഏഴ് മണിക്കാണ് പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഡെയ്‌സി എന്ന കഥാപാത്രം ഇതിനോടകംതന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍.

മലയാള മിനിസ്‌ക്രീനില്‍ അനുരാഗ തൂവല്‍ കൊണ്ടെഴുതിയ ത്രികോണ പ്രണയകഥയാണ് പ്രിയങ്കരിയുടെ കഥാപശ്ചാത്തലം. നമുക്ക് ചുറ്റുമുള്ള പല യഥാര്‍ത്ഥ ജീവിതങ്ങളുടേയും പച്ചയായ പ്രതിഫലനം കൂടിയാണ് പ്രിയങ്കരി എന്ന പരമ്പര. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുവെച്ച് അപഹരിക്കപ്പെടാതെ പച്ചയായ ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പ്രേക്ഷകരിലേക്കെത്തുകയാണ് പ്രിയങ്കരിയിലൂടെ.

Read more: വാതിൽതുറക്കൂ നീ കാലമേ; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കാനെത്തിയ മാലാഖക്കുട്ടി, വിഡിയോ

അതേസമയം ലോകമെമ്പാടുമുള്ള കുടുംബ പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കാറുണ്ട് ഫ്ളവേഴ്സ് ടിവി. സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടിയും പ്രേക്ഷകലക്ഷങ്ങളുടെ സ്വീകരണ മുറിയില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ പ്രേക്ഷകരിലേക്കെത്തിയിരിക്കുകയാണ് പ്രിയങ്കരി എന്ന മനോഹരമായൊരു മിനിസ്‌ക്രീന്‍ സിനിമ.

Story highlights: Priyankari new serial on Flowers T V