വാതിൽതുറക്കൂ നീ കാലമേ; പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കാനെത്തിയ മാലാഖക്കുട്ടി, വിഡിയോ

May 26, 2021

നിഷ്കളങ്കമായ വർത്തമാനം കൊണ്ടും ആലാപനമാധുര്യം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടഗായികയായി മാറിയതാണ് മേഘ്ന. പാട്ടിനൊപ്പം കുസൃതിവർത്തമാനങ്ങളുമായി എത്തുന്ന ഈ കുട്ടികുറുമ്പിയുടെ ഒരു ക്രിസ്ത്യൻ ഭക്തിഗാനമാണ് ഇപ്പോൾ വേദിയെ സംഗീത സാന്ദ്രമാക്കുന്നത്. ‘വാതിൽ തുറക്കൂ നീ കാലമേ..’ എന്ന മനോഹര ഗാനമാണ് ഇത്തവണ ഈ കൊച്ചുമിടുക്കി ആലപിച്ചത്.

ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ എന്ന ചിത്രത്തിലേതാണ് ഈ ക്രിസ്ത്രീയഗാനം. കെ ജെ യേശുദാസ്, കെ എസ് ചിത്ര എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ തയാറാക്കിയത് യൂസഫലി കേച്ചേരിയാണ്. സംഗീതം നൽകിയത് ബോംബെ രവിയാണ്. ആലാപനമാധുര്യം ഒട്ടും ചോരാതെയാണ് ഈ സുന്ദരഗാനവുമായി മേഘ്‌നക്കുട്ടിയും വേദിയിൽ എത്തിയത്.

Read also:ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ കാണാതെ വരുമ്പോൾ നക്ഷത്രങ്ങളെ തൊടാൻ സ്വപ്നം കണ്ട ആ എട്ടു വയസുകാരിയെ ഞാൻ ഓർക്കും: സോയ അഗർവാൾ

പാട്ടിനൊപ്പം കുറുമ്പിന്റെ രസക്കാഴ്ചകൾ സമ്മാനിക്കാൻ കുരുന്നു പാട്ടുകാർ ഒട്ടേറെയുണ്ട് ടോപ് സിംഗർ വേദിയിൽ. ഗായകരായ കുരുന്നുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ രണ്ടാം സീസണും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പാട്ടുവേദിയിൽ പുത്തൻ പാട്ടുകാർക്കൊപ്പം മനോഹരമായ നിമിഷങ്ങളുമായി ആദ്യ സീസണിലെ ഗായകരും എത്താറുണ്ട്. ഇത് വേദിയെ കൂടുതൽ സുന്ദരമാക്കുന്നു.

Story Highlights; Vathil thurakkoo nee kalame sings meghana