“താമരക്കണ്ണനുറങ്ങേണം..”; വാത്സല്യം തുളുമ്പുന്ന താരാട്ട് പാട്ടുമായി എത്തി ദേവനക്കുട്ടി പാട്ടുവേദിയുടെ മനസ്സ് നിറച്ച നിമിഷം

October 5, 2022

അതിമനോഹരമായ നിരവധി പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ കുഞ്ഞു ഗായികയാണ് ദേവനശ്രിയ. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയുടെ പ്രിയപാട്ടുകാരിയായിരുന്നു ദേവനക്കുട്ടി. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടിയുടെ മികച്ച ഒരു പ്രകടനമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്.

മലയാളത്തിൽ വലിയ ഹിറ്റായി മാറിയ മമ്മൂട്ടിയുടെ ‘വാത്സല്യം’ എന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെ വലിയ രീതിയിൽ പ്രേക്ഷകർ ഏറ്റെടുത്തവയാണ്. ചിത്രത്തിലെ “താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം..” എന്ന് തുടങ്ങുന്ന ഗാനമാണ് ദേവനക്കുട്ടി വേദിയിൽ പാടിയത്. എസ്. പി വെങ്കടേഷ് സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര പാടി അനശ്വരമാക്കിയ ഈ ഗാനമാണ് ദേവനശ്രിയ പാട്ടുവേദിയിൽ ആലപിച്ച് വേദിയുടെ പ്രശംസ ഏറ്റുവാങ്ങിയത്.

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. തിരുവോണ ദിനത്തിലാണ് രണ്ടാം സീസൺ പൂർത്തിയായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുവേദിയുടെ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്.

Read More: “ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് കരുതി, പ്ലാനിംഗ് ഇപ്പോഴത്തെ പോലെ അന്നുമില്ല..”; ആദ്യ ചിത്രത്തിൽ അഭിനയിച്ചതിനെ പറ്റി മഞ്ജു വാര്യർ

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് രണ്ടാം സ്ഥാനം നേടിയ ആൻ ബെൻസൺ. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Devanasriya sings a beautiful evergreen k.s.chithra song