“ഇങ്ങനെ ഒക്കെ കഥ മെനയാൻ ശ്രീദേവിനേ കഴിയൂ..”; ശ്രീദേവ് പാട്ടുവേദിയെ പൊട്ടിച്ചിരിപ്പിച്ച നിമിഷം…

October 4, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിൽ ഏറ്റവും കൂടുതൽ ആരാധക വൃന്ദമുള്ള കൊച്ചു ഗായകനായിരുന്നു ശ്രീദേവ്. ആലാപന മികവ് കൊണ്ട് പാട്ടുവേദിയെ അദ്‌ഭുതപ്പെടുത്തിയ പാട്ടുകാരനാണ് ശ്രീദേവ്. മികച്ച പ്രകടനം വേദിയിൽ കാഴ്ച്ചവെയ്ക്കാറുള്ള ശ്രീദേവിന്റെ തമാശ നിറഞ്ഞ വർത്തമാനം പലപ്പോഴും പാട്ടുവേദിക്ക് ചിരി നിമിഷങ്ങൾ സമ്മാനിക്കാറുണ്ടായിരുന്നു. തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറയ്ക്കാറുണ്ട് ഈ കുഞ്ഞു ഗായകൻ.

ശ്രീദേവ് വേദിയെയും വിധികർത്താക്കളെയും പൊട്ടിച്ചിരിപ്പിച്ച ഒരു നിമിഷമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്. വേദിയിലെ മറ്റൊരു ഗായികയായ ദേവനശ്രീയയും താനും തമാശയ്ക്ക് വഴക്കിട്ട ഒരു സന്ദർഭത്തെ പറ്റി പറയുകയായിരുന്നു ശ്രീദേവ്. അതിനിടയിൽ പാട്ടുവേദിയിലെ വിധികർത്താവ് എം.ജി ശ്രീകുമാറിനെ പറ്റി കൊച്ചു ഗായകൻ പറഞ്ഞ കാര്യമാണ് വേദിയെ പൊട്ടിച്ചിരിപ്പിച്ചത്. ഇതോടെയാണ് കഥ മെനയാൻ ശ്രീദേവ് പണ്ടേ മിടുക്കനാണെന്ന് എം.ജി ശ്രീകുമാർ പറയുന്നത്.

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടക്കുകയാണ്. തിരുവോണ ദിനത്തിലാണ് രണ്ടാം സീസൺ പൂർത്തിയായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുവേദിയുടെ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്.

Read More: ഇരുപത്തൊന്നാം വയസിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ച കൂർക്ക മെഴുക്കുപുരട്ടി- രസകരമായ അനുഭവവുമായി ഭാവന

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് രണ്ടാം സ്ഥാനം നേടിയ ആൻ ബെൻസൺ. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Sreedev funny moment