ഇരുപത്തൊന്നാം വയസിൽ ആത്മഹത്യയിൽ നിന്നും രക്ഷിച്ച കൂർക്ക മെഴുക്കുപുരട്ടി- രസകരമായ അനുഭവവുമായി ഭാവന

September 29, 2022

മലയാളികളുടെ പ്രിയനായികയാണ് ഭാവന. മലയാളത്തിലാണ് തുടക്കമെങ്കിലും മറ്റുഭാഷകളിലാണ് നടി ഇപ്പോൾ സജീവമായിരിക്കുന്നത്. ആദം ജോൺ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ ഭാവന വേഷമിട്ടത്. ഷറഫുദ്ധീൻ നായകനാകുന്ന ‘ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്.’ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് നടി. മലയാളത്തിൽ എത്തുന്നതിന് മുന്നോടിയായി അഭിമുഖങ്ങളിൽ നിന്നും അകന്നു നിന്നിരുന്ന ഭാവന ഫ്‌ളവേഴ്‌സ് ഒരുകോടി വേദിയിൽ എത്തിയിരുന്നു. വിശേഷങ്ങളും ജീവിതാനുഭവങ്ങളും നടി വേദിയിൽ പങ്കുവെച്ചു.

ഇപ്പോഴിതാ, ഒരു കൂർക്ക മെഴുക്കുപുരട്ടി തന്റെ ജീവിതം രക്ഷിച്ച കഥപറയുകയാണ് ഭാവന. 20-21 വയസുള്ള സമയത്ത് ഭാവനയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ പ്രായവ്യത്യാസവും മറ്റു പ്രശ്നങ്ങളും പറഞ്ഞ് വീട്ടുകാർ ആ ബന്ധത്തിന് സമ്മതിച്ചില്ല. ആ സാഹചര്യത്തിൽ വീട്ടുകാരെ ഒന്ന് ആത്മഹത്യാ ചെയ്യുമെന്ന് പറഞ്ഞ് ഭയപ്പെടുത്താമെന്ന് ഭാവന തീരുമാനിച്ചു. അങ്ങനെ ആത്മഹത്യാ ചെയ്യുന്നതിനായി കത്തി എടുക്കുന്നതിനായി ഭാവന അടുക്കളയിൽ ചെന്നപ്പോൾ ‘അമ്മ കൂർക്ക ഒരുക്കുകയാണ്. തൃശൂർ ഭാഗത്തുള്ളവർക്ക് കൂർക്ക മെഴുക്കുപുരട്ടിയെന്നാൽ ജീവനാണ്. അങ്ങനെ ‘അമ്മ പിറ്റേദിവസത്തേക്ക് കൂർക്ക ഒരുക്കുകയാണ് എന്ന് അറിഞ്ഞതോടെ ആത്മഹത്യാശ്രമം ഉപേക്ഷിച്ചു എന്ന് നടി രസകരമായി പറയുന്നു.

2018ൽ വിവാഹിതയായ ഭാവന ഭർത്താവിനൊപ്പം ബാംഗ്ലൂരാണ് താമസം. കന്നഡ സിനിമാ നിർമാതാവും ബിസിനസുകാരനുമാണ് നവീൻ. ഭാവന അഭിനയിച്ച റോമിയോ എന്ന ചിത്രത്തിന്റെ നിർമാതാവായിരുന്നു നവീൻ. അന്ന് മൊട്ടിട്ട സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

Read Also: ഇന്റർനെറ്റും ഫോണും ഒന്നര മണിക്കൂറത്തേക്കില്ല, പകരം എഴുത്തും വായനയും; വ്യത്യസ്‍തമായ പരീക്ഷണവുമായി മഹാരാഷ്‌ട്രയിലെ ഗ്രാമം

‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം. പിന്നീട് വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം 96 എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ 99ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു ഭാവന.

Story Highlights- bhavana about a funny incident