“പ്രിയസഖി ഗംഗേ പറയൂ..”; മാധുരിയമ്മയുടെ ഗാനം ആലപിച്ച് ദേവനക്കുട്ടി പാട്ടുവേദിയിൽ മധുരം നിറച്ച നിമിഷം

October 12, 2022

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിൽ ഏറെ ആരാധകരുള്ള പാട്ടുകാരിയായിരുന്നു ദേവനശ്രിയ. രണ്ടാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തുംമുമ്പ് തന്നെ താരമായിരുന്ന ഗായികയാണ് ദേവനശ്രിയ. സമൂഹമാധ്യമങ്ങളിൽ ദേവനശ്രിയയുടെ ഒരു പ്രകടനം വളരെയധികം ശ്രദ്ധനേടിയതിന് പിന്നാലെയാണ് ഈ മിടുക്കി പാട്ടുവേദിയിൽ മാറ്റുരയ്ക്കാൻ എത്തിയത്. മികച്ച ആലാപന മികവ് കാഴ്ചവയ്ക്കാറുള്ള ദേവനക്കുട്ടിയുടെ മികച്ച ഒരു പ്രകടനമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമായി മാറുന്നത്.

‘കുമാരസംഭവം’ എന്ന ചിത്രത്തിലെ “പ്രിയസഖി ഗംഗേ പറയൂ..” എന്ന് തുടങ്ങുന്ന എക്കാലത്തേയും മികച്ച മലയാള ഗാനമാണ് ദേവനക്കുട്ടി വേദിയിൽ ആലപിച്ചത്. ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഒ.എൻ.വി കുറുപ്പാണ്. പി.മധുരിയമ്മയാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

അതേ സമയം ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. തിരുവോണ ദിനത്തിലാണ് രണ്ടാം സീസൺ പൂർത്തിയായത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുവേദിയുടെ സീസൺ 2 വിജയിയായി ശ്രീനന്ദ് മാറിയപ്പോൾ രണ്ടാം സ്ഥാനം മിടുക്കി പാട്ടുകാരി ആൻ ബെൻസണും മൂന്നാം സ്ഥാനം അക്ഷിതുമാണ് നേടിയെടുത്തത്.

Read More: ബോളിവുഡ് അരങ്ങേറ്റത്തിന് അനശ്വര രാജൻ, ഒപ്പം പ്രിയ വാര്യരും-‘യാരിയാൻ 2’ ൽ മലയാളി നായികമാർ

മികച്ച ആലാപനത്തിലൂടെ വേദിയിൽ വിസ്‌മയം കാഴ്ച്ചവെയ്ക്കുന്ന പാട്ടുകാരനാണ് ഒന്നാം സ്ഥാനം നേടിയെടുത്ത ശ്രീനന്ദ്. ആലാപനത്തിനൊപ്പം ശ്രീനന്ദ് തിരഞ്ഞെടുക്കുന്ന പാട്ടുകളും പ്രേക്ഷകരെ ഈ കുഞ്ഞുഗായകന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്. ഹൃദ്യമായ ആലാപനം കൊണ്ട് പാട്ടുവേദിയിൽ വിസ്‌മയം തീർത്ത പാട്ടുകാരിയാണ് രണ്ടാം സ്ഥാനം നേടിയ ആൻ ബെൻസൺ. മൂന്നാം സ്ഥാനം നേടിയെടുത്ത അക്ഷിത് പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് നേരത്തെയും ശ്രദ്ധിക്കപ്പെട്ട പ്രതിഭയാണ്. അതിമനോഹരവും ഹൃദ്യവുമായ ഒട്ടേറെ പ്രകടനങ്ങളിലൂടെ വേദിയെ വിസ്‌മയിപ്പിച്ചിട്ടുണ്ട് ഈ കുഞ്ഞു ഗായകൻ.

Story Highlights: Devanasriya sings a beautiful madhuriyamma song