ബോളിവുഡ് അരങ്ങേറ്റത്തിന് അനശ്വര രാജൻ, ഒപ്പം പ്രിയ വാര്യരും-‘യാരിയാൻ 2’ ൽ മലയാളി നായികമാർ

October 12, 2022

ഹിമാൻഷു കോഹ്‌ലി, രാകുൽ പ്രീത് സിംഗ് എന്നിവരടങ്ങുന്ന യുവതാരങ്ങളെ അവതരിപ്പിച്ച ബോളിവുഡ് ചിത്രമാണ് ‘യാരിയൻ’. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാമ ഭാഗം ഒരുങ്ങുകയാണ്. ആദ്യ ഭാഗം സംവിധാനം ചെയ്തത് ദിവ്യ ഖോസ്ല കുമാറാണ്. എന്നാൽ രണ്ടാം ഭാഗം രാധിക റാവുവും വിനയ് സപ്രുവും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മലയാളികളെ സംബന്ധിച്ച് ആഘോഷിക്കാൻ നിരവധി ഘടകങ്ങൾ ഈ ചിത്രം ഒരുക്കുന്നുണ്ട്. അനശ്വര രാജനും പ്രിയ വാര്യരുമാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്.

പേൾ വി പുരി, മീസാൻ ജാഫ്രി, ടെലിവിഷൻ നടൻ യാഷ് ദാസ് ഗുപ്ത എന്നിവർ അഭിനയിക്കുന്ന ചിത്രത്തിൽ അനശ്വര രാജൻ, വാരിന ഹുസൈൻ, പ്രിയ വാര്യർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രത്തിന്റെ ഒരു മോഷൻ പോസ്റ്റർ നിർമ്മാതാക്കളായ ടി-സീരീസ് അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ പങ്കുവെച്ചു. ‘യഥാർത്ഥ സൗഹൃദത്തിന്റെ ബന്ധനത്താൽ ഒട്ടിപ്പിടിക്കപ്പെട്ട ഒരു കുടുംബം നിങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നു, യാരിയാൻ 2’. കോളേജ് വിദ്യാർത്ഥികളുടെ ഒരു സംഘത്തെ ചുറ്റിപ്പറ്റിയുള്ള ആദ്യ ഭാഗത്തിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് തുടർഭാഗത്തിന്റെ കഥാഗതിയെന്ന് തോന്നുന്നു.

Read Also: “ബോലോ താരാ രാര..”; ധവാന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീമിന്റെ വിജയാഘോഷം വൈറലാവുന്നു-വിഡിയോ

നടി അനശ്വര രാജൻ, യാഷ് ദാസ് ഗുപ്ത, പ്രിയ വാര്യർ ,പേൾ വി പുരി എന്നിവരുടെയും അരങ്ങേറ്റ ചിത്രമാണ്. രാധിക റാവുവും വിനയ് സപ്രുവും ചേർന്ന് സംവിധാനം ചെയ്യുന്ന യാരിയാൻ 2 2023 മെയ് 12 ന് റിലീസ് ചെയ്യും. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story highlights- yaariyan 2 announcement