കോടമ്പാക്കത്തെ കരുണയ്ക്കിപ്പോൾ ഒരു പേരുണ്ട്; കസ്തൂരിയുടെ ട്വീറ്റിനെ ഏറ്റെടുത്ത് സിനിമ ആരാധകർ…
അഭിനയമികവുകൊണ്ടും മാത്രമല്ല തമിഴകത്തിന്റെ തല ‘അജിത്ത് പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയത്. സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും സഹപ്രവർത്തകരോടുള്ള സ്നേഹവും കരുണയും കൊണ്ടുകൂടിയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ ഇടങ്ങൾ ഏറെ ആഘോഷമാക്കിയതാണ് നടി കസ്തൂരി അജിത്തിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ. കോടമ്പാക്കത്തെ കരുണയ്ക്ക് മറ്റൊരു പേരുണ്ടെങ്കിൽ അത് അജിത്ത് എന്നാണെന്നാണ് കസ്തൂരി ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് കസ്തൂരിയുടെ ഈ ട്വീറ്റിനെ ശരിവെച്ചുകൊണ്ട് രംഗത്തെത്തിയത്.
തമിഴ് സിനിമ മേഖലയിലെ ടെക്‌നീഷ്യന്മാർക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് അജിത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് മുൻപ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയും അജിത്ത് നൽകിയിരുന്നു.
‘കോടമ്പാക്കത്ത് കരുണയ്ക്കിപ്പോൾ ഒരു പേരുണ്ട്- അജിത്. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ ഇല്ലാത്ത തമിഴ് സിനിമയിലെ ടെക്‌നീഷ്യന്മാർക്ക് പത്ത് ലക്ഷം രൂപ അദ്ദേഹം ധനസഹായം നൽകി’ എന്നാണ് കസ്തൂരി ട്വീറ്റ് ചെയ്തത്.
Generosity has a name in Kodambakkam, Ajith. Today he has given 10 lakhs towards Fefsi film technicians and crew who are affected by this pandemic. #Respect . #Gratitude pic.twitter.com/kEixghByv0
— Kasturi Shankar (@KasthuriShankar) May 15, 2021
അടുത്തിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹായകമാകാൻ അജിത്തിന്റെ ‘ദക്ഷ’ ടീം മുന്നോട്ടെത്തിയതും മാധ്യമശ്രദ്ധ നേടിയതാണ്. വൈറസ് കൂടുതൽ പകരുന്നത് തടയാൻ അജിത്തിന്റെ മാർഗനിർദേശപ്രകാരം ദക്ഷ സംഘം വികസിപ്പിച്ച ഡ്രോൺ, കൊറോണ വ്യാപിച്ച പ്രദേശങ്ങളിൽ അണുനാശിനി തളിക്കാൻ ആരോഗ്യ ഉദ്യോഗസ്ഥരെ സഹായിക്കുന്നതാണ്.
Story Highlights:kasthuri shankar kodambakkam tweet goes viral