പിഷാരടിക്കൊപ്പം മത്സരിച്ച് പാടി ശ്വേതാ മേനോൻ; തകർപ്പൻ കോമഡികൾക്കൊപ്പം സംഗീതത്തിന്റെ താളം കൂടി ചേർന്ന് സ്റ്റാർ മാജിക് വേദിയും

May 17, 2021

കാഴ്‍ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും രസകരമായ ഗെയിമുകളുമായി പ്രേക്ഷക പ്രീതി നേടിയതാണ് ഫ്ളവേഴ്‌സ്‌ സ്റ്റാർ മാജിക്. ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി ഓരോ എപ്പിസോഡിലും വ്യത്യസ്ത പുലർത്തുന്ന സ്റ്റാർ മാജിക് വേദിയിൽ, സിനിമ സീരിയൽ രംഗത്തെ പ്രമുഖ താരങ്ങളും അതിഥികളായി എത്താറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചലച്ചിത്രതാരം ശ്വേതാ മേനോനാണ് സ്റ്റാർ മാജിക് ടീമിനൊപ്പം വേദിയിൽ എത്തിയിരിക്കുന്നത്.

പ്രിയപ്പെട്ട ശ്വേതാ മേനോനെ മനോഹരമായ പാട്ടുകൾ പാടിയാണ് സ്റ്റാർ മാജിക് വേദി സ്വീകരിച്ചത്. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ശ്വേതാ മേനോന് വേണ്ടി സ്റ്റാർ മാജിക് വേദിയിൽ രമേഷ് പിഷാരടി ആലപിച്ച ഗാനം. ബോളിവുഡ് ഗാനവുമായി എത്തിയ രമേഷ് പിഷാരടിക്കൊപ്പം ശ്വേതാ മനോനും ചേർന്ന് പാടിയത് സ്റ്റാർ മാജിക് വേദിയെ കൂടുതൽ ആവേശഭരിതമാക്കി. തങ്കച്ചൻ, കൊല്ലം ഷാഫി തുടങ്ങിയ താരങ്ങളും മനോഹരമായ ഗാനങ്ങളുമായെത്തി വേദിയെ കൂടുതൽ സംഗീതാത്മകമാക്കി.

Read also:കഴിഞ്ഞ 33 വർഷമായി കോഴിക്കോടിന്റെ തെരുവോരങ്ങളിൽ ദിവസവും അസീസിനെ കാത്ത് ഇരിക്കുന്നത് ഒരു കൂട്ടം നായകളും പരുന്തുകളും….

ചിരിയുടെ സുന്ദര നിമിഷങ്ങൾ സമ്മാനിക്കുന്ന സ്റ്റാർ മാജിക് വേദിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഇതിനോടകം നെഞ്ചേറ്റിയതാണ്. എന്തായാലും ഇത്തവണ തകർപ്പൻ കോമഡികൾക്കൊപ്പം സംഗീതത്തിന്റെ താളം കൂടി ചേർന്നപ്പോൾ സ്റ്റാർ മാജിക് വേദി കൂടുതൽ മനോഹരമായി.

Story Highlights: Shweta Menon Pisharody song-Flowers Star magic