സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
May 19, 2021
കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാവും ഏറ്റവും ശക്തമായ മഴയ്ക്ക് സാധ്യത.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഞായറാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാം. ഇത് വരും ദിവസങ്ങളില്‍ മഴ ശക്തമാക്കാനും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഈ മാസം 22 വരെ പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ സംസ്ഥാനത്ത് 128 ശതമാനം മഴയാണ് അധികം ലഭിച്ചത്.
Story highlghts: latest weather report in kerala