കീബോര്‍ഡില്‍ ‘റാ റാ റാസ്പുടിന്’ സംഗീതം വിരിയിച്ച് കൊച്ചുമിടുക്കന്: വിഡിയോ
റാസ്പുടിന് തരംഗം സമൂഹമാധ്യമങ്ങളില്‍ നിന്നും വിട്ടകന്നിട്ടില്ല. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചെയ്ത നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.
റാസ്പുടിന്റെ പല വേര്‍ഷനുകളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മിക്കതും ഡാന്‍സ് വേര്‍ഷന്‍. എന്നാല്‍ ശ്രദ്ധ നേടുകയാണ് റാസ്പുടിന് ഗാനം കീബോര്‍ഡില്‍ വായിച്ച് കൈയടി നേടുന്ന ഒരു മിടുക്കന്റെ വിഡിയോ. അഭിനവ് എന്നാണ് ഈ മിടുക്കന്റെ പേര്. പാലക്കാട് സ്വദേശിയാണ്. കിബോര്ഡില് വിരലുകള്‍ക്കൊണ്ട് വിസ്മയമൊരുക്കുന്ന കൊച്ചുമിടുക്കനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നവരും നിരവധിയാണ്. അടുത്തിടെ സ്റ്റീഫന്‍ ദേവസ്സിയും റാസ്പുടിന് കീബോര്‍ഡില്‍ വായിച്ച് ശ്രദ്ധ നേടിയിരുന്നു.
അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന് എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന് ഗാനത്തെ വിശേഷിപ്പിക്കാം.
Story highlights: Little boy playing Rasputin song in Keyboard