അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി ‘ജൂനിയര്‍ചീരു’വിന്റെ കുഞ്ഞുവിശേഷം പറച്ചില്‍; വിഡിയോ പങ്കുവെച്ച് മേഘ്‌ന രാജ്

May 3, 2021
Actress Megna Raj shares video with her son

ചലച്ചിത്ര താരങ്ങളുടെ കുടുംബവിശേഷങ്ങളും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. തെന്നിന്ത്യന്‍ ചലച്ചിത്രാതാരം മേഘ്‌ന രാജിന്റേയും മരണം കവര്‍ന്നെടുത്ത ചിരഞ്ജീവി സര്‍ജയുടേയും മകന്‍ ജൂനിയര്‍ ചീരുവിന്റെ വിശേഷങ്ങളും പ്രത്യക്ഷപ്പെടാറുണ്ട് സമൂഹമാധ്യമങ്ങളില്‍.

കുഞ്ഞു ചീരുവിന്റെ നിഷ്‌കളങ്കത നിറഞ്ഞ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന രാജ്. അച്ഛന്റെ ചിത്രത്തിലേക്ക് നോക്കി നില്‍ക്കുന്ന കുരുന്നിന്റെ വിഡിയോയാണ് ഇത്. കുഞ്ഞുഭാഷയില്‍ ചിത്രത്തെ തൊട്ടും തലോടിയും നോക്കുന്ന ജൂനിയര്‍ ചീരുവിനെ വിഡിയോയില്‍ കാണാം. ‘ഞങ്ങളുടെ അത്ഭുതം, എന്നും എപ്പോഴും’ എന്ന അടിക്കുറിപ്പിനൊപ്പമാണ് മേഘ്‌ന രാജ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സിമ്പ എന്നാണ് മേഘ്‌നയുടെ മകന്റെ പേര്. ജൂനിയര്‍ ചീരു എന്ന് അറിയപ്പെടുന്നു.

Read more: വാക്കുകളൊന്നും വ്യക്തമല്ലെങ്കിലും ട്യൂൺ തെറ്റിയില്ലല്ലോ..; എൻജോയ് എൻജാമിയ്ക്ക് രസകരമായൊരു വേർഷൻ- വിഡിയോ

തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമാണ് മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണം. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Story highlights: Actress Megna Raj shares video with her son