കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്നാട്ടിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു
കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മെയ് പത്ത് മുതൽ 24 വരെയാണ് തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സേവനങ്ങൾക്ക് ഒഴികെ ലോക്ക്ഡൗൺ ബാധകമായിരിക്കും. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മണി മുതൽ പത്ത് മണിവരെ തുറന്ന് പ്രവർത്തിക്കാം.
അതേസമയം കേരളത്തിൽ ഇന്ന് മുതൽ എട്ട് ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നിയന്ത്രണങ്ങളും പൊലീസ് പരിശോധനയും സജീവമാണ്. അനാവശ്യ യാത്രകൾ തടയുന്നതിനായി യാത്രാ പാസ് പൊലീസ് നിർബന്ധമാക്കിയിട്ടുണ്ട്.
കേരളത്തിന് പുറമെ കർണാടക, ഡൽഹി, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്, ഒഡീഷ, ജാര്‍ഖണണ്ഡ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Read also:ലോക്ക്ഡൗൺ; യാത്രാ പാസ് നിർബന്ധം, ഓൺലൈൻ സംവിധാനം ഇന്ന് മുതൽ
ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ നാല് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 4187 പേരാണ്. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന മരണ നിരക്കാണിത്.
Story Highlights:lock down- Tamil nadu