കൊമേഴ്സ് ഉപരിപഠനത്തിന്റെ അന്താരാഷ്ട്ര സാധ്യതകളുമായി ലോജിക് ഒരുക്കുന്ന സൗജന്യ വെബ്ബിനാർ
കൊമേഴ്സ് രംഗത്തെ പുതുമയാർന്ന സാധ്യതകളും അവസരങ്ങളും പരിചയപ്പെടുത്തുന്നതിനായി IMA Platinum Partner ആയ ലോജിക് സ്കൂൾ ഓഫ് മാനേജ്മന്റ് രണ്ടു ദിവസത്തെ സൗജന്യ വെബ്ബിനാർ ഒരുക്കുന്നു. ഫ്ളവേഴ്സ് ടി വി യുടെയും ട്വന്റി ഫോറിന്റെയും പിന്തുണയോടെയാണ് ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റ് ഇന്റർനാഷണൽ പ്രൊഫഷണൽ കോഴ്സസുകളായ CPA (USA), CMA (USA) തുടങ്ങിയവയെക്കുറിച്ചും അവ നൽകുന്ന ഉയർന്ന അവസരങ്ങളെക്കുറിച്ചും വെബ്ബിനാർ സംഘടിപ്പിച്ചിരിക്കുന്നത്.
മെയ് 22 തിയതി വൈകിട്ട് 7 മണിക്ക് CPA Professional and Mentor ടോബി സ്കറിയ, മെയ് 23 തിയതി രാവിലെ 11 മണിക്ക് IMA, Manager, Relationship Development – India ഫെനിൽ വടക്കൻ, CMA, CIMA Professionals ഹിജാസ് ഹാഷിം, അരുൺ ഉണ്ണിത്താൻ എന്നിവർ വെബ്ബിനാറിന് നേതൃത്വം നൽകുന്നു.
മെഡിക്കൽ, എഞ്ചിനിയറിങ് പ്രൊഫഷണൽ കോഴ്സുകൾ കാലങ്ങളായി പിന്തുടരുന്നതുകൊണ്ട് കൊമേഴ്സ് രംഗത്തെ അന്താരാഷ്ട്ര സാധ്യതകൾ പലർക്കും അന്യമാണ്. ഈ സാഹചര്യത്തിൽ ലോജിക് സ്കൂൾ ഓഫ് മാനേജ്മന്റിലൂടെ CA, CMA, ACCA, CPA, CS, CIA തുടങ്ങിയ ഒട്ടേറെ പ്രൊഫഷണൽ കോഴ്സുകൾ ഓഫ്ലൈനായും ഓൺലൈനായും നിങ്ങൾക്ക് പഠിക്കാൻ സാധിക്കുന്നതാണ്. സൗജന്യമായി രജിസ്റ്റർ ചെയ്യാനും കൂടുതൽ വിവരങ്ങൾക്കും വാട്സ്ആപ്പ് ചെയ്യൂ- 7510945000
Story highlights- logic school of management two day webinar