‘ലവ് യു സിന്ദഗി’; ആശുപത്രിക്കിടക്കയിലെ വിഡിയോയിലൂടെ വൈറലായ യുവതി മരണത്തിന് കീഴടങ്ങി
ലോകം മുഴുവൻ കൊറോണ വൈറസിന്റെ ഭീതിയിലാണ്. കൊറോണയിൽ നിന്നും രക്ഷനേടാനും രാജ്യത്തെ രക്ഷിക്കാനും അഹോരാത്രം കഷ്ടപ്പെടുന്നവരെ നാം കാണാറുണ്ട്. ഇത്തരത്തിൽ പങ്കുവയ്ക്കപ്പെടുന്ന നിരവധി വിഡിയോകളും നാം ശ്രദ്ധിക്കാറുണ്ട്. രോഗബാധിതയായി ആശുപത്രിക്കിടക്കയിൽ കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ പാട്ട് ആസ്വദിക്കുന്ന ഒരു യുവതിയുടെ വിഡിയോ നേരത്തെ സോഷ്യൽ ഇടങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വിഡിയോയിലൂടെ വൈറലായ ആ യുവതിയും മരണത്തിന് കീഴടങ്ങി.
രോഗവും മരുന്നുകളും ശരീരത്തെ തളർത്തിയപ്പോഴും ആശുപത്രിയിൽ ഓക്സിജൻ മാസ്കും ധരിച്ച് പാട്ട് ആസ്വദിക്കുന്ന യുവതിയുടെ വിഡിയോ ഡോ. മോണിക്ക ലങ്കെ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ‘ലവ് യു സിന്ദഗി..’ എന്ന ഗാനത്തിനൊപ്പം വളരെ ആശ്വാസത്തോടെ ഇരിക്കുന്ന യുവതിയെയാണ് വിഡിയോയിൽ കണ്ടത്. ‘പ്രതീക്ഷ ഒരിക്കലും കൈവിടരുത്’ എന്ന കുറിപ്പോടെയാണ് യുവതിയുടെ വിഡിയോ ഡോക്ടറുമാർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
Read also:കാൻസാറാണ്, ജീവിതത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകനെ അറിയിച്ച് ‘അമ്മ; ഹൃദയം തൊട്ട് കുറിപ്പ്
30 കാരിയായ യുവതി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് എമർജൻസിയിൽ ചികിത്സയിലായിരുന്നു. ഐ സി യു ബെഡ് ലഭിക്കാത്തതിനെ തുടർന്ന് എമർജൻസിയിൽ കഴിയുമ്പോഴാണ് ഡോക്ടറോട് ഒരു പാട്ട് കേൾപ്പിക്കാമോയെന്ന് യുവതി ആവശ്യപ്പെട്ടത്. പിന്നീട് ‘ലവ് യു സിന്ദഗി’ എന്ന ഗാനം ഡോക്ടർ വെച്ചുനല്കുകയിരുന്നു. ഇപ്പോഴിതാ യുവതി മരണത്തിന് കീഴടങ്ങിയ വിവരവും ഡോക്ടർ മോണിക്ക ലങ്കെ തന്നെയാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
Story Highlights:love you zindagi viral video woman died