കാൻസാറാണ്, ജീവിതത്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് മകനെ അറിയിച്ച് ‘അമ്മ; ഹൃദയം തൊട്ട് കുറിപ്പ്

May 14, 2021

നിനച്ചിരിക്കാത്ത നേരത്താണ് ഡോക്ടർ നാദിയ ചൗധരിയെത്തേടി ആ ദുരന്തം എത്തുന്നത്. ഗർഭാശയ കാൻസറിന്റെ അവസാന ഘട്ടത്തിലാണ് നാദിയ താൻ കാൻസർ ബാധിതയാണെന്ന് തിരിച്ചറിയുന്നത്. കാൻസറിനെ പൊരുതിത്തോൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കാൻസർ നാദിയയെ കീഴടക്കിക്കഴിഞ്ഞിരുന്നു.

ഇപ്പോഴിതാ മരണം മുന്നിൽക്കാണുന്ന നാദിയ തന്റെ ജീവിതത്തിന്റെ അവസാനഘട്ടമെത്തിയെന്ന് മകനോട് പറയുന്നതിനെക്കുറിച്ചാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “ഇന്ന് എന്റെ മകനോട് ഞാൻ കാൻസർ മൂലം മരിക്കാൻ പോകുന്നുവെന്ന വിവരം പറയും. ആ വിവരം അവൻ എന്നിൽ നിന്ന് കേൾക്കേണ്ട സമയം ആയിരിക്കുന്നു. ഇപ്പോൾ ഞാൻ കരയും, പക്ഷെ അവനോട് ഈ കാര്യം പറയുമ്പോൾ ഞാൻ ധൈര്യശാലിയായിരിക്കും. ഇപ്പോൾ ഞാൻ ദുഖത്താൽ നിലവിളിക്കും എങ്കിൽ മാത്രമേ അവനെ സമാധാനിപ്പിക്കാൻ എനിക്ക് കഴിയൂ”. മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് നാദിയ കുറിച്ചു.

Read also:പെൻഷൻ തുക കൊവിഡ് രോഗികൾക്കായി നൽകിയ യുവതിയെ പ്രശംസിച്ച് സോനു സൂദ്

അതേസമയം ഈ വിവരം മകനോട് പങ്കുവെച്ച ശേഷം മകൻ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു എന്നും തങ്ങൾ കുറച്ച് സമയം ഒരുമിച്ചു കരഞ്ഞുമെന്നും നാദിയ മറ്റൊരു പോസ്റ്റിൽ പങ്കുവെച്ചു. തന്റെ മകൻ ഒരു ധീരനാണെന്നും അവൻ എവിടെ വളർന്നാലും ഞാൻ അത് മറ്റൊരിടത്തിരുന്ന് കാണുമെന്നും നാദിയ കുറിച്ചു. എന്തായാലും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ കുറിപ്പ് കണ്ട് നിരവധിപ്പേരാണ് നാദിയയ്ക്ക് പ്രാർത്ഥനകളുമായി എത്തുന്നത്.

Story Highlights:woman battling cancer tells son about disease