ഒന്നിച്ചുള്ള യാത്രയുടെ നാൽപത്തിരണ്ടാം വാർഷികം- മമ്മൂട്ടിയ്ക്കും സുൽഫത്തിനും ആശംസയുമായി ദുൽഖർ സൽമാൻ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട ദമ്പതികളാണ് മമ്മൂട്ടിയും സുൽഫത്തും. ഒന്നിച്ചുള്ള യാത്രയുടെ നാൽപത്തിരണ്ടാം വാർഷികത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ആശംസകളുമായി സിനിമാലോകം സജീവമാണ്. ഇപ്പോഴിതാ, ഇരുവർക്കും ആശംസയുമായി മകൻ ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്.
‘ഉമ്മയ്ക്കും വാപ്പയ്ക്കും വാർഷികാശംസകൾ. ഈ ചിത്രം കഴിഞ്ഞ വർഷത്തേതാണെന്നു കരുതുന്നു’ എന്ന ആശംസയ്ക്കൊപ്പം മമ്മൂട്ടിയുടേയും സുൽഫത്തിന്റേയും വിദേശയാത്രയുടെ ചിത്രവും പങ്കുവെച്ചിരിക്കുന്നു. എന്നും കുടുംബജീവിതത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് മമ്മൂട്ടി. ഭാര്യയെക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ എക്കാലത്തും ശ്രദ്ധേയവുമാണ്. ‘ഭാര്യാഭർത്താക്കന്മാർ തമ്മിൽ രക്തബന്ധമില്ല. അമ്മ, അച്ഛൻ, സഹോദരൻ, അമ്മാവൻ, അമ്മായി എന്നിവരാണ് നമ്മുടെ രക്തബന്ധങ്ങൾ, നമുക്ക് തകർക്കാൻ കഴിയാത്ത ഒന്ന്. എന്നാൽ ഭാര്യയുമായുള്ള ബന്ധം വേർപെടുത്താവുന്നതാണ്. അതിന് രക്തബന്ധമില്ല. എന്നാൽ നമ്മൾ ഓർക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭാര്യയിലൂടെയാണ് അഭേദ്യമായ രക്തബന്ധങ്ങൾ സൃഷ്ടിക്കുക്കപ്പെടുന്നത് എന്നതാണ്. അതിനാൽ, ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൈവികമാണ്’.
Read more:അതിശയിപ്പിക്കുന്ന ഓർമ്മശക്തി; റെക്കോർഡുകൾ വാരിക്കൂട്ടി രണ്ടരവയസുകാരൻ
1979 മേയ് ആറിനാണ് മമ്മൂട്ടി സുൽഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു. സുറുമിയാണ് മമ്മൂട്ടി-സുൽഫത്ത് ദമ്പതികളുടെ മൂത്ത മകൾ. സുറുമിയേക്കാൾ നാല് വയസ്സിന് ഇളയതാണ് ദുൽഖർ സൽമാൻ.
Story highlights- Mammootty and sulfath wedding anniversary