‘ഈശോ’യാകാന്‍ ജയസൂര്യ; ശ്രദ്ധ നേടി പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

Mammooty shared Eesho Motion Poster

അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അനശ്വരമാക്കുന്ന ചലച്ചിത്രതാരമാണ് ജയസൂര്യ. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഈശോ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഈശോ; നോട്ട് ഫ്രം ദ് ബൈബിള്‍’ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍.

നാദിര്‍ഷയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തെത്തി. തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഷന്‍ പോസ്റ്ററില്‍ ജയസൂര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് മോഷന്‍ പോസ്റ്റര്‍ ചലച്ചിത്ര ആരാധകര്‍ക്കായി പങ്കുവെച്ചത്. ജയസൂര്യയ്ക്കും നാദിര്‍ഷയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

Read more: കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നല്‍കി തല അജിത്

അതേസമയം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത നേടിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് ശേഷം നാദിര്‍ഷ- ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ഈശോയ്ക്കുണ്ട്. സുനീഷ് വാരനാടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ നാരായണനാണ് ചിത്രത്തിന്റെ നിര്‍മാണം.

Story highlights: Mammooty shared Eesho Motion Poster