ദുൽഖറിന്റെ മറിയത്തിന് പിറന്നാൾ; ആശംസയുമായി കുഞ്ചാക്കോ ബോബനും നസ്രിയയും

ദുൽഖർ സൽമാന്റെയും അമാലിന്റെയും മകൾ മറിയം അമീറാ സൽമാൻ സിനിമാലോകത്ത് പ്രിയങ്കരിയാണ്. മറിയത്തിന്റെ എല്ലാ പിറന്നാൾ ദിനങ്ങളിലും വ്യത്യസ്തമായ ആശംസയുമായി ദുൽഖർ സൽമാൻ എത്താറുണ്ടെങ്കിലും ഇത്തവണ ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബനും നസ്രിയയുമാണ് ആശംസ അറിയിക്കുന്നത്. മനോഹരമായ ചിത്രങ്ങൾക്കൊപ്പം ഹൃദ്യമായ കുറിപ്പും ഇരുവരും മറിയത്തിനായി പങ്കുവെച്ചിരിക്കുന്നു.

രണ്ടു വയസുകാരനായ മകൻ ഇസഹാക്കിനോപ്പം കളിക്കുന്ന മറിയത്തിന്റെ ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട മറിയം..ഇന്ന്, നിനക്ക് 4 വയസ്സ് തികയുമ്പോൾ ഞങ്ങൾക്കെല്ലാം എത്രമാത്രം വിലപ്പെട്ടതാണ് നീയെന്നു പറയാൻ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെ സ്പർശിച്ചു. മറിയത്തിന്റെ കുഞ്ഞു കസിൻ ഇസു, അടുത്തവർഷം നിന്റെ പ്രിയപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും എല്ലാ ചങ്ങാതിമാരും നിറഞ്ഞ ഒരു മുറിയിൽ ജന്മദിനം ആഘോഷിക്കുമെന്ന് പറയുകയാണ്..കുഞ്ഞു രാജകുമാരിക്ക് സ്നേഹം നിറഞ്ഞ ഒരു ജന്മദിനം ഞങ്ങൾ ആശംസിക്കുന്നു..’- കുഞ്ചാക്കോ ബോബന്റെ വാക്കുകൾ.

Read More: ഉത്തമൻ ഒന്ന് പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ; ചിരി നിറച്ച് ചക്കപ്പഴം, വിഡിയോ

അമാലിനും മറിയത്തിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ആശംസ അറിയിച്ചത്. ‘നിനക്ക് നാല് വയസായെന്ന് നാച്ചു മാമിക്ക് വിശ്വസിക്കാൻ വയ്യ. ഇത്രവേഗം വളരല്ലേ..’ എന്നാണ് നസ്രിയ കുറിക്കുന്നത്. മറിയം അമീറാ സൽമാൻ ചെറുപ്പം മുതൽ തന്നെ സമൂഹമാധ്യമങ്ങളിൽ താരമാണ്. 

Story highlights- mariyam ameera salman turned 4