ഉത്തമൻ ഒന്ന് പൊട്ടിക്കരഞ്ഞിരുന്നെങ്കിൽ; ചിരി നിറച്ച് ചക്കപ്പഴം, വിഡിയോ

ചുരുങ്ങിയ കാലയളവിനുള്ളിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായി മാറിയതാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം. ചിരിയും ചിന്തയും നിറയ്ക്കുന്നതാണ് ചക്കപ്പഴത്തിന്റെ ഓരോ എപ്പിസോഡുകളും. ഒരു കുടുംബത്തിനകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളെ കോർത്തിണക്കിയാണ് ചക്കപ്പഴം പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി മാറുന്നത്. ഇപ്പോഴിതാ ചക്കപ്പഴത്തിന്റെ മറ്റൊരു രസകരമായ എപ്പിസോഡാണ് കാഴ്ചക്കാരിൽ ചിരി നിറയ്ക്കുന്നത്.

എന്തിനും ഏതിനും കരയുന്ന ഉത്തമനെ പരിഹസിക്കുന്ന ആശയും, ഇനി ഒരിക്കലും കരയില്ലെന്ന് ശപഥം ചെയ്ത ഉത്തമന്റെ ശപഥം തെറ്റിക്കാൻ പെടാപ്പാടുപെടുന്ന പൈങ്കിളിയും സുമേഷുമാണ് വിഡിയോയിൽ കാണുന്നത്. രസകരമായ കൗണ്ടറുകളും കോമഡിയുമായി കാഴ്ചക്കാരെ പൊട്ടിചിരിപ്പിക്കുകയാണ് ചക്കപ്പഴം പരിപാടി.

Read also:വീടിനടുത്തുള്ള കൊവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ വാട്സ്ആപ്പിലൂടേയും അറിയാം

ചക്കപ്പഴം പരിപാടിയിലെ ഉത്തമൻ, ആശ, കുഞ്ഞുണ്ണി, ലളിതമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളെല്ലാം ഇതിനോടകം പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കികഴിഞ്ഞതാണ്. ഒരു കുടുംബത്തില്‍ അരങ്ങേറുന്ന സംഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുകയാണ് ചക്കപ്പഴം എന്ന പരിപാടിയില്‍.

Story Highlights: Chakkappazham uthaman