ചേട്ടനൊപ്പം ‘പെർഫെക്റ്റ് ഓക്കേ’ ഡാൻസുമായി മിയക്കുട്ടിയും- വിഡിയോ

May 30, 2021

മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കുഞ്ഞു ഗായികയാണ് മിയ. ടോപ് സിംഗർ വേദിയിലെ കുസൃതിക്കാരിയായ ഈ ചുരുണ്ട മുടിക്കാരി നിഷ്കളങ്കത നിറഞ്ഞ സംസാരത്തിലൂടെയാണ് പ്രിയങ്കരിയായത്. ചെറിയ പ്രായത്തിൽ തന്നെ ആലാപനത്തിലും മികവ് പുലർത്തുന്ന മിയ സമൂഹമാധ്യമങ്ങളിലും സജീവമാണ്. പാട്ടുവേദിയിലെ പ്രകടനങ്ങൾക്കൊപ്പം മിയയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും ഒട്ടേറെ ഫോളോവേഴ്‌സ് ഉണ്ട്.

വീട്ടിലെ വിശേഷങ്ങളൊക്കെ മിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചേട്ടനൊപ്പമുള്ള ഒരു രസികൻ നൃത്തമാണ് ശ്രദ്ധേയമാകുന്നത്. അടുത്തിടെ വൈറലായി മാറിയ പെർഫെക്റ്റ് ഓക്കേ എന്ന ഡയലോഗിന്റെ മാഷപ്പ് ഗാനത്തിനൊപ്പമാണ് മിയയും സഹോദരനും നൃത്തം ചെയ്യുന്നത്.

Read More: ബാഹുബലിയിലെ ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് ചൈതന്യ- വിഡിയോ

രസകരമായ വിഡിയോക്ക് പാട്ടുവേദിയിലെ ജഡ്ജസിൽ ഒരാളായ ഗായകൻ മധു ബാലകൃഷ്ണൻ കമന്റുമായി എത്തി. സൂപ്പർ മിയക്കുട്ടി എന്നാണ് മധു ബാലകൃഷ്ണൻ കമന്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പാട്ടുവേദിയിലെ കുട്ടികളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. പാട്ടും കുസൃതിയുമായി എല്ലാവരും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു.

Story highlights- miah mehak dance with brother