സംസ്ഥാനത്ത് കാലവർഷം 31 മുതൽ; ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
May 27, 2021

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ കാലവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അതേസമയം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയള്ളതിനാൽ ഇന്ന് പതിനൊന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനി, ഞായർ ദിവസങ്ങളിലും ഈ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം മഴയ്ക്ക് പുറമെ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറിൽ 40 മുതൽ 50 വരെ കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീശാൻ സാധ്യത.
Story Highlights:Monsoon reaches Kerala on May 31