‘ഇരുപത്തൊന്നാം വയസിൽ ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ’ -ഓർമ്മകൾ പങ്കുവെച്ച് ‘ബിഗ്ബി’യിലെ ടീച്ചറമ്മ
ബോളിവുഡ് നടി നഫീസ അലി എന്നുപറഞ്ഞാൽ മലയാള സിനിമാ പ്രേക്ഷകർക്ക് അത്രപെട്ടെന്ന് മനസിലാകില്ല. എന്നാൽ, ബിഗ്‌ബിയിലെ ടീച്ചറമ്മയെ ആരും മറന്നിട്ടുണ്ടാകില്ല. മേരി ജോൺ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ ശ്രദ്ധേയയായ നഫീസ അലി, സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ, ആദ്യ സിനിമയിൽ നിന്നുള്ള മനോഹരമായ ഒരു ചിത്രം പങ്കുവയ്ക്കുകയാണ് താരം.
‘എന്റെ ആദ്യ ചിത്രമായ ‘ജുനൂനി’ൽ അഭിനയിക്കുമ്പോൾ എനിക്ക് 21 വയസ്സ് … വളരെയധികം അഭിനിവേശവും നിരവധി ഓർമ്മകളും. എന്നെ തെരഞ്ഞെടുത്തതിന് ശ്യാം ബെനഗലിന് നന്ദി. ശശി കപൂർ എന്റെ സുന്ദരനായ സഹനടനും നിർമ്മാതാവുമായിരുന്നു’- ചിത്രം പങ്കുവെച്ചുകൊണ്ട് നഫീസ അലി കുറിക്കുന്നു.
1976ല്‍ പത്തൊൻപതാം വയസിൽ മിസ് ഇന്ത്യ കിരീടം ചൂടിയ നഫീസ അലി പിന്നീട് അഭിനയ ലോകത്തേക്ക് ഏത്തുകയായിരുന്നു. ആ വർഷം തന്നെ മിസ് ഇന്റർനാഷണൽ പട്ടവും നടി സ്വന്തമാക്കിയിരുന്നു. 972 മുതല്‍ 1974 വരെ നാഷണല്‍ സ്വിമ്മിങ് ചാമ്പ്യനായിരുന്നു നഫീസ അലി.
Read More: കൊവിഡ് പ്രതിസന്ധിയിൽ മുടങ്ങിയ ട്യൂഷൻ ക്ലാസിനെ കുറിച്ച് ഇനി ആശങ്ക വേണ്ട..
അതേസമയം, 2018ൽ കാൻസർ ബാധിതയായിരുന്ന വിവരവും നഫീസ ആരാധകരോട് പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഗോവയിൽ കുടുങ്ങിപോയ അനുഭവവും നഫീസ അലി പങ്കുവെച്ചിരുന്നു.
Story highlights-