റാസ്പുടിന്‍ ചലഞ്ചിന്റെ ഏറ്റവും ക്യൂട്ട് വേര്‍ഷന്‍; കുട്ടിപ്പടയുടെ ഡാന്‍സ് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

National Child Development Council shares beautiful Rasputin version

സമൂഹമാധ്യമങ്ങളില്‍ നിന്നും റാസ്പുടിന്‍ തരംഗം വിട്ടകന്നിട്ടില്ല. ഇപ്പോഴിതാ അതിഗംഭീരമായൊരു റാസ്പുടിന്‍ ഡാന്‍സ് ആണ് ശ്രദ്ധ നേടുന്നത്. ദേശീയ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതാണ് ഈ ഡാന്‍സ് വിഡിയോ. ‘ശക്തനാകുക, നിര്‍ഭയനായിരിക്കുക, അസാധ്യമായത് ചെയ്യുന്നത് രസകരമാണ്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കുട്ടിക്കൂട്ടം അതിഗംഭീരമായാണ് നൃത്തം ചെയ്യുന്നതും. പ്രായത്തെപ്പോലും വെല്ലുന്ന പ്രകടനമാണ് ഇവരുടേത്. ആകര്‍ഷകമായ വേഷവിധാനങ്ങളൊന്നുമില്ലാതെ നിറഞ്ഞ മനസ്സോടെ നൃത്തം ചെയ്യുന്ന കുരുന്നുകള്‍ മനസ്സ് നിറയ്ക്കുന്നു.

കുറച്ചധികം ദിവസങ്ങള്‍ക്ക് മുമ്പാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് നൃത്തം ചെയ്തതോയാണ് സൈബര്‍ ഇടങ്ങളില്‍ റാസ്പുടിന്‍ തരംഗം ആരംഭിച്ചത്. വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തു ആ നൃത്തം. പിന്നാലെ നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.

Read more: വാഹനത്തില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ഇറങ്ങുമ്പോഴേക്കും അടുത്തുകൂടുന്ന നായ്ക്കള്‍; ഈ ഭക്ഷണംകൊടുക്കല്‍ പതിവാണ്: വൈറല്‍ക്കാഴ്ച

ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന്‍ എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന്‍ ഗാനത്തെ വിശേഷിപ്പിക്കാം.

വിഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Story highlights: National Child Development Council shares beautiful Rasputin version