റാസ്പുടിൻ ഗാനത്തിന് ഒരു മുത്തശ്ശി വേർഷൻ; വൈറൽ വിഡിയോ

സോഷ്യൽ ഇടങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റാസ്പുടിൻ തരംഗമാണ്. മെഡിക്കൽ വിദ്യാർത്ഥികളായ നവീന്റെയും ജാനകിയുടെയും റാസ്പുടിൻ ഗാനത്തിനൊപ്പമുള്ള നൃത്തം കേരളക്കര ഏറ്റെടുത്തതാണ്. അതിന് പിന്നാലെ നിരവധിപ്പേരാണ് ഈ ഗാനത്തിന് രസകരവും അതിഗംഭീരവുമായ ചുവടുകളുമായി എത്തിയത്. ഇപ്പോഴിതാ സോഷ്യൽ ഇടങ്ങളിൽ വീണ്ടും തരംഗമാകുകയാണ് റാസ്പുടിൻ ഗാനത്തിന് ചുവടുവയ്ക്കുന്ന ഒരു മുത്തശ്ശിയുടെ വിഡിയോ.

ചട്ടയും മുണ്ടും ധരിച്ച് നൃത്തം ചെയ്യുന്ന മുത്തശ്ശിയെ ഇതിനോടകം സോഷ്യൽ ഇടങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. മുത്തശ്ശിയുടെ രസകരവും ചടുലവുമായ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റാവുകയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വൈറലായ ഈ വിഡിയോയ്ക്ക് മികച്ച പ്രതികരണങ്ങളുമായി നിരവധിപ്പേരും എത്തുന്നുണ്ട്.

Read also:കൊവിഡിന് പ്രവേശനമില്ല; അതിർത്തിയിൽ വടിയുമായി കാവൽനിന്ന് സ്ത്രീകൾ, മാതൃകയായി ഒരു ഗ്രാമം

എം ബി ബി എസ് മൂന്നാം വർഷ വിദ്യാർത്ഥികളായ ജാനകിയും നവീനും റാസ്പുടിൻ ഗാനത്തിന് ചുവടുവെച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു. പഠനത്തിനിടയിലെ ഒഴിവുസമയത്ത് ആശുപത്രി വരാന്തയിൽ മെഡിക്കൽ യൂണിഫോമിൽ ഇവർ നൃത്തം ചെയ്തത് വളരെ വേഗത്തിൽ വൈറാലായിരുന്നു. സമൂഹമാധ്യമങ്ങളിലും ടെലിവിഷനിലുമെല്ലാം നിറസാന്നിധ്യമായ ഇരുവർക്കും അഭിനന്ദനവുമായി നിരവധിപേർ എത്തിയിരുന്നു.

Story Highlights:Rasputin Dance Challenge-old woman viral dance