ദയവായി തിരികെ തരൂ, ആ ഫോൺ നിറയെ അമ്മയുടെ ഓർമ്മകളാണ്; കുറിപ്പ് പങ്കുവെച്ച് ഒൻപത് വയസുകാരി

May 24, 2021

കൊവിഡ് മഹാമാരിയുടെ പിടിയിൽനിന്നും ലോകജനത ഇനിയും മുക്തരായിട്ടില്ല… കൊവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരും നിരവധിയാണ്. അത്തരത്തിൽ കൊവിഡ് ബാധിച്ച് സ്വന്തം അമ്മയെ നഷ്ടമായതാണ് കർണാടക സ്വദേശിയായ ഒൻപത് വയസുകാരി ഹൃതിക്ഷയ്ക്കും. മെയ് പതിനാറാം തിയതിയാണ് ഈ കുഞ്ഞുമോൾക്ക് അവളുടെ അമ്മയെ നഷ്ടമാകുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഹൃതിക്ഷയുടെ ‘അമ്മ മരണത്തിന് കീഴടങ്ങിയത്. ഇതിനൊപ്പം അമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ടു. അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താനുള്ള ശ്രമിത്തിലാണ് ഈ കുഞ്ഞുമോളിപ്പോൾ.

അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും ഹൃതിക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിരവധിപ്പേരാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം ഫോൺ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും കർണാട പൊലീസ് അറിയിച്ചിട്ടുണ്ട്.

Read also:അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതേസമയം ഭാര്യയുടെ മരണശേഷം അവരുടെ വസ്തുക്കൾ എല്ലാം ആശുപത്രിയിൽ നിന്നും തിരികെ ലഭിച്ചെങ്കിലും ഫോൺ മാത്രം അതിനൊപ്പം ഉണ്ടായിരുന്നില്ല. നിരവധി തവണ ആ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആണ്. ഭാര്യയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ തിരികെ കിട്ടാത്തതിനാൽ മകൾ അതീവ ദുഖിതയാണെന്നും ഹൃതിക്ഷയുടെ പിതാവ് നവീൻ കുമാർ പറഞ്ഞു. കർണാടക കുശാൽനഗറിൽ ദിവസവേതനക്കാരനാണ് നവീൻ കുമാർ.

Story Highlights:nine year old girl searching for deceased moms missing phone