മജിസ്‌ട്രേറ്റ് ജോണ്‍ ബേബിയായി കുഞ്ചാക്കോ; ‘നിഴൽ’ സിനിമയിലെ ഡിലീറ്റഡ് രംഗം, വിഡിയോ

May 17, 2021
Nizhal

മലയാളികളുടെ ഇഷ്ടതാരങ്ങളായ കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യകഥാപാത്രങ്ങളായെത്തിയ ചിത്രമാണ് നിഴൽ. സിനിമ പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രത്തിലെ ഒരു ഡിലീറ്റഡ് രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കുഞ്ചാക്കോ ബോബൻ തന്നെയാണ് വിഡിയോയിലെ പ്രധാന ആകർഷണം. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായ ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എഡിറ്റിങ്ങിലൂടെ ചലച്ചിത്രോലകത്ത് ശ്രദ്ധ നേടിയ അപ്പു എന്‍ ഭട്ടതിരിയാണ് അപ്പു എൻ ഭട്ടതിരിയാണ്. നവാഗതനായ സഞ്ജീവ് തിരക്കഥയെഴുത്തിയ സിനിമയുടെ ക്രിയേറ്റിവ് വിഭാഗത്തിൽ തീവണ്ടി സംവിധായകൻ ഫെല്ലിനിയുമുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് നയൻതാര ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഐസിന്‍ ഹാഷും നിഴലില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സൈജു കുറുപ്പ്, ദിവ്യപ്രഭ, ഡോ. റോണി, ലാൽ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്.

Read also:കഴിഞ്ഞ 33 വർഷമായി കോഴിക്കോടിന്റെ തെരുവോരങ്ങളിൽ ദിവസവും അസീസിനെ കാത്ത് ഇരിക്കുന്നത് ഒരു കൂട്ടം…

ഏപ്രില്‍ ഒന്‍പത് മുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം ഏപ്രിൽ പതിനൊന്ന് മുതൽ ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: Nizhal Malayalam Movie Deleted Scene