ഫാഷൻ ലോകത്തെ താരമായി 77 കാരി, സോഷ്യൽ ഇടങ്ങളിലെ ട്രെൻഡി ചിത്രങ്ങൾ

May 24, 2021

കുട്ടികളുടെയും മുതിർന്നവരുടേതുമടക്കം നിരവധി കൗതുക ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു മുത്തശ്ശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്ത് ശ്രദ്ധനേടുന്നത്. 77 കാരിയായ ഒരു മുത്തശ്ശിയാണ് സോഷ്യൽ ഇടങ്ങളിലെ താരം. കൊച്ചുമകളുടെ വസ്ത്രങ്ങൾ ധരിച്ച് അടിപൊളി ലുക്കിലുള്ള മുത്തശ്ശിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

പ്രായമൊക്കെ വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘mr and mrs verma’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മുത്തശ്ശിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫാഷനും ട്രെൻഡും ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ഇത്.

Read also:അത്ഭുതകരം ഈ രക്ഷപ്പെടൽ; ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് കൂറ്റൻ മരം, ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാന്റും ഷർട്ടും മോഡേൺ വസ്ത്രങ്ങളുമടക്കം അടിപൊളി ലുക്കിലാണ് മുത്തശ്ശി പ്രത്യക്ഷപ്പെടുന്നത്. അതേസമയം ഈ മനോഹരമായ വസ്ത്രങ്ങൾക്ക് പിന്നിൽ മുത്തശ്ശിയുടെ കൊച്ചുമകളാണ് എന്നും ചിത്രങ്ങൾക്കൊപ്പം പറയുന്നുണ്ട്.

Read also:ദയവായി തിരികെ തരൂ, ആ ഫോൺ നിറയെ അമ്മയുടെ ഓർമ്മകളാണ്; കുറിപ്പ് പങ്കുവെച്ച് ഒൻപത് വയസുകാരി

Story Highlights:old woman with modern clothes goes viral